---
title: "വോട്ട് കൊള്ളക്കെതിരെ യുഡിഎഫ് അരിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു"
english_title: "UDF Arikkulam Panchayat Protest Evening Against Vote Theft Rahul Gandhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/386674/udf-arikkulam-panchayat-protest-vote-theft-rahul-gandhi"
published_at: "2026-10-12T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc76ef47686_LAILA_1.JPG"
keywords: []
---

# വോട്ട് കൊള്ളക്കെതിരെ യുഡിഎഫ് അരിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

> **Lead Summary:** **അരിക്കുളം: **വോട്ട് കൊള്ളയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് യുഡിഎഫ് അരിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുരുടി മുക്കില്‍ വെച്ച് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

## Article Content

**അരിക്കുളം: **വോട്ട് കൊള്ളയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് യുഡിഎഫ് അരിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുരുടി മുക്കില്‍ വെച്ച് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

.യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ സി. രാമദാസ്, കണ്‍വീനര്‍ എന്‍.കെ അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഇ.കെ അഹമ്മദ് മൗലവി, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ശശി ഊട്ടേരി, അരവിന്ദന്‍ മേലമ്പത്ത്, മര്‍വ അരിക്കുളം, സുഹറ, ബീന വരമ്പിച്ചേരി, സനല്‍ അരിക്കുളം, എടച്ചേരി കുഞ്ഞിക്കണ്ണന്‍, മുത്തു കൃഷ്ണന്‍, പൊയിലിങ്ങല്‍ അമ്മത്, അനില്‍കുമാര്‍ അരിക്കുളം, സി. നാസര്‍, രാജന്‍ കാരയാട്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ കെ അഷ്‌റഫ്, രാമചന്ദ്രന്‍ നീലാംബരി, ഒ.കെ ചന്ദ്രന്‍, ശ്രീധരന്‍ കണ്ണമ്പത്ത്, ലതേഷ് പുതിയേടത്ത്, പി.പി.കെ അബ്ദുള്ള, അബ്ദുറഹിമാന്‍, കെ. ശ്രീകുമാര്‍, കെ.സി ഇബ്രാഹിം, ശുഹൈബ് തറമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സീനത്ത് വടക്കയില്‍, സ്റ്റിജ അനീഷ്, കെ.എം നാരായണി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/386674/udf-arikkulam-panchayat-protest-vote-theft-rahul-gandhi)