---
title: "മുദ്ര ദശവാര്‍ഷികം ആഘോഷിച്ചു - മുദ്രോത്സവം 26 ന് തുടക്കമായി"
english_title: "Mudra Arts 10th Anniversary Celebration Mudrotsavam 2026 Meppayur Bus Stand Ground"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/386681/mudra-arts-10th-anniversary-mudrotsavam-meppayur-celebration"
published_at: "2026-10-12T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc7a0de4215_mudra-arts-10th-anniversary-mudrotsavam-meppayur-celebration.jpg"
keywords: ["Mudra Arts Meppayur", "Mudrotsavam 26", "Perambra News"]
---

# മുദ്ര ദശവാര്‍ഷികം ആഘോഷിച്ചു - മുദ്രോത്സവം 26 ന് തുടക്കമായി

> **Lead Summary:** മേപ്പയ്യൂര്‍: മുദ്ര ആര്‍ട്‌സ് ആന്‍ഡ് കോസ്റ്റ്യൂംസ് മേപ്പയ്യൂരിന്റെ ദശവാര്‍ഷികാഘോഷം മുദ്രോത്സവം 26 മേപ്പയ്യൂര്‍ ബസ് സ്റ്റാന്‍ഡ് ഗ്രൗണ്ടില്‍ ചെണ്ടമേള വിദഗ്ധന്‍ കാഞ്ഞിലിശ്ശേരി വിനോദ് മാരാര്‍ ഉദ്ഘാടനം ചെയ്തു. സി.എം. ഷാജു അധ്യക്ഷത വഹിച്ചു.

## Article Content

മേപ്പയ്യൂര്‍: മുദ്ര ആര്‍ട്‌സ് ആന്‍ഡ് കോസ്റ്റ്യൂംസ് മേപ്പയ്യൂരിന്റെ ദശവാര്‍ഷികാഘോഷം മുദ്രോത്സവം 26 മേപ്പയ്യൂര്‍ ബസ് സ്റ്റാന്‍ഡ് ഗ്രൗണ്ടില്‍ ചെണ്ടമേള വിദഗ്ധന്‍ കാഞ്ഞിലിശ്ശേരി വിനോദ് മാരാര്‍ ഉദ്ഘാടനം ചെയ്തു. സി.എം. ഷാജു അധ്യക്ഷത വഹിച്ചു.

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത മുഖ്യാതിഥിയായിരുന്നു. ബിജു കുനിയില്‍, മുജീബ് കോമത്ത്, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, ബാബു കൊളക്കണ്ടി, ശിവദാസ് ശിവപുരി, ഷംസുദ്ദീന്‍ കമ്മന, ദിലീപ് കീഴൂര്‍, യു. ബിജു, സി.എം. ബാബു, ശ്രീജിത്ത് അശ്വതി, സുഭാഷ്, ലിഞ്ചു മുദ്ര എന്നിവര്‍ സംസാരിച്ചു.

സീ കേരളം ഡ്രാമ ജൂനിയര്‍ റണ്ണര്‍ അപ്പ് എനര്‍ജറ്റിക് അവാര്‍ഡ് ജേതാവ് മാസ്റ്റര്‍ അകുല്‍ റാം പുറക്കാട്, ഫ്‌ളവേഴ്‌സ് ടോപ്പ് സിംഗര്‍ ശ്രീദര്‍ശ് കൊഴുക്കല്ലൂര്‍ എന്നിവരെയും വിവിധ കലാ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ചടങ്ങില്‍ മൊമെന്റോ നല്‍കി അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/386681/mudra-arts-10th-anniversary-mudrotsavam-meppayur-celebration)