---
title: "ജാനകിവയലില്‍ പട്ടയം ലഭിക്കാത്തതില്‍ പ്രതിഷേധം ശക്തം; താമസക്കാരും കൈവശക്കാരും സമരസമിതി രൂപീകരിച്ചു"
english_title: "Janakivayal Residents Protest Patta Delay 85 Farmers Form Action Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/386726/janakivayal-residents-protest-patta-formation-action-committee"
published_at: "2026-10-12T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6accacd9969be__janakivayal-residents-protest-patta-formation-action-committee.jpg"
keywords: ["Patta Issue", "Farmers Protest", "Action Committee"]
---

# ജാനകിവയലില്‍ പട്ടയം ലഭിക്കാത്തതില്‍ പ്രതിഷേധം ശക്തം; താമസക്കാരും കൈവശക്കാരും സമരസമിതി രൂപീകരിച്ചു

> **Lead Summary:** ചങ്ങരോത്ത് : ജാനകിവയല്‍ താമസക്കാരും കൈവശക്കാരും പ്രക്ഷോഭത്തിലേക്ക്; പട്ടയം ലഭിക്കുന്നതിനായി സമരസമിതിക്ക് രൂപം നല്‍കി. അഞ്ച് പതിറ്റാണ്ട് കാലമായി ജാനകിവയല്‍ പ്രദേശത്ത് താമസിച്ചും കൈവശം വെച്ച് കൃഷി ചെയ്തും വരുന്ന എണ്‍പത്തി അഞ്ചോളം വരുന്ന കര്‍ഷകരുടെ പട്ടയം എന്നത് ഒരു സ്വപ്നമായി മാറിയിരിക്കുന്നു.

## Article Content

ചങ്ങരോത്ത് : ജാനകിവയല്‍ താമസക്കാരും കൈവശക്കാരും പ്രക്ഷോഭത്തിലേക്ക്; പട്ടയം ലഭിക്കുന്നതിനായി സമരസമിതിക്ക് രൂപം നല്‍കി. അഞ്ച് പതിറ്റാണ്ട് കാലമായി ജാനകിവയല്‍ പ്രദേശത്ത് താമസിച്ചും കൈവശം വെച്ച് കൃഷി ചെയ്തും വരുന്ന എണ്‍പത്തി അഞ്ചോളം വരുന്ന കര്‍ഷകരുടെ പട്ടയം എന്നത് ഒരു സ്വപ്നമായി മാറിയിരിക്കുന്നു.

മാറി മാറി വരുന്ന സര്‍ക്കാരുകള്‍ സര്‍വേ ഉള്‍പ്പെടെയുള്ള പല നടപടിക്രമങ്ങളും സ്വീകരിച്ചുവെങ്കിലും പട്ടയം എന്നത് ഇന്നും ഒരു സ്വപ്നമായി നിലകൊള്ളുകയാണ്.

ജാനകിവയലിലെ മുഴുവന്‍ താമസക്കാര്‍ക്കും കൈവശക്കാര്‍ക്കും പട്ടയം ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.എം. അരവിന്ദാക്ഷന്‍ ചെയര്‍മാനായും എ.പി. ബിപിന്‍ കണ്‍വീനറായും ശ്രീനിവാസന്‍ കുന്നോത്ത് ട്രഷററായും സമരസമിതി രൂപീകരിച്ചു. ജാനകിവയലിലെ മുഴുവന്‍ ആളുകള്‍ക്കും പട്ടയം ലഭ്യമായില്ലെങ്കില്‍ തുടര്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/386726/janakivayal-residents-protest-patta-formation-action-committee)