---
title: "വടക്കുമ്പാട് ജിഎല്‍പി സ്‌കൂളില്‍ ചങ്ങരോത്ത് പഞ്ചായത്തിന്റെ പ്രഭാതഭക്ഷണ പദ്ധതിക്ക് തുടക്കം"
english_title: "Changaroth Grama Panchayat Morning Breakfast Project Launched at Vadakkumbad School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/386833/vadakkumbad-glp-school-changaroth-panchayat-breakfast-project-launch"
published_at: "2026-10-13T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdcbe448049_vadakkumbad-glp-school-changaroth-panchayat-breakfast-project-launch.jpg"
keywords: ["Changaroth Panchayat", "Vadakkumbad School News", "School Breakfast Scheme"]
---

# വടക്കുമ്പാട് ജിഎല്‍പി സ്‌കൂളില്‍ ചങ്ങരോത്ത് പഞ്ചായത്തിന്റെ പ്രഭാതഭക്ഷണ പദ്ധതിക്ക് തുടക്കം

> **Lead Summary:** വടക്കുമ്പാട്: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പ്രഭാതഭക്ഷണ പദ്ധതി വടക്കുമ്പാട് ഗവ. എല്‍പി സ്‌കൂളില്‍ ആരംഭിച്ചു.

## Article Content

വടക്കുമ്പാട്: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പ്രഭാതഭക്ഷണ പദ്ധതി വടക്കുമ്പാട് ഗവ. എല്‍പി സ്‌കൂളില്‍ ആരംഭിച്ചു.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.കെ ഫാത്തിമ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനന്ദ്, വാര്‍ഡ് അംഗങ്ങളായ സക്കീന കാസിം, രവീന്ദ്രന്‍, ബാലന്‍, സ്‌കൂള്‍ എസ്എംസി ചെയര്‍മാന്‍ മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്തിന്റെ പിന്തുണ തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രധാനധ്യാപിക എം. സല്‍മ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പിടിഎ പ്രസിഡന്റ് അനൂപ് കല്ലിങ്ങല്‍ നന്ദിയും പറഞ്ഞു. അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.

പദ്ധതിയുടെ ഭാഗമായി ആദ്യ ദിവസം കുട്ടികള്‍ക്ക് പൊറോട്ടയും മുട്ട റോസ്റ്റും നല്‍കി. പല കുട്ടികളും രാവിലെ ആഹാരം കഴിക്കാതെയാണ് സ്‌കൂളിലെത്തുന്നത്. അവര്‍ക്ക് പോഷക സമൃദ്ധമായ പ്രഭാതഭക്ഷണം ഉറപ്പാക്കുക, ഇതിലൂടെ ആരോഗ്യവും പഠനശേഷിയും മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/386833/vadakkumbad-glp-school-changaroth-panchayat-breakfast-project-launch)