---
title: "തണൽ സ്നേഹക്കൂട്ടിലെ അന്തേവാസികൾക്ക് വായനാവേദിയൊരുക്കി നവീന ഗ്രന്ഥാലയം"
english_title: "Naveena Granthalayam Reading Project Thanal Sneha Kootam Differently Abled Inmates"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/386839/naveena-granthalayam-thanal-sneha-koottam-reading-project-panthirikkara"
published_at: "2026-10-13T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdd1b8623c3_fayiz.JPG"
keywords: ["Naveena Granthalayam", "Thanal Sneha Kootam", "Panthirikkara Library", "Book Distribution Project"]
---

# തണൽ സ്നേഹക്കൂട്ടിലെ അന്തേവാസികൾക്ക് വായനാവേദിയൊരുക്കി നവീന ഗ്രന്ഥാലയം

> **Lead Summary:** **പന്തിരിക്കര:** തണല്‍ സ്‌നേഹക്കൂട്ടിലെ അന്തേവാസികള്‍ക്ക് വായനാ വേദിയൊരുക്കി പട്ടാണിപ്പാറ നവീന ഗ്രന്ഥാലയം. നവീന ഗ്രന്ഥശാല ആന്‍ഡ് തിയറ്റേഴ്‌സിന്റെ പുസ്തക വിതരണ പദ്ധതിയുടെ ഭാഗമായി പന്തിരിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തണല്‍ സ്‌നേഹക്കൂട്ടിലെ ഭിന്നശേഷിക്കാരായ ഇരുപതോളം അന്തേവാസികള്‍ക്കാണ് ഇനി വായനയുടെ തണല്‍ ഒരുങ്ങുന്നത്.

## Article Content

**പന്തിരിക്കര:** തണല്‍ സ്‌നേഹക്കൂട്ടിലെ അന്തേവാസികള്‍ക്ക് വായനാ വേദിയൊരുക്കി പട്ടാണിപ്പാറ നവീന ഗ്രന്ഥാലയം. നവീന ഗ്രന്ഥശാല ആന്‍ഡ് തിയറ്റേഴ്‌സിന്റെ പുസ്തക വിതരണ പദ്ധതിയുടെ ഭാഗമായി പന്തിരിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തണല്‍ സ്‌നേഹക്കൂട്ടിലെ ഭിന്നശേഷിക്കാരായ ഇരുപതോളം അന്തേവാസികള്‍ക്കാണ് ഇനി വായനയുടെ തണല്‍ ഒരുങ്ങുന്നത്.

വനിതകള്‍ക്കും കിടപ്പു രോഗികള്‍ക്കും വീടുകളില്‍ സൗജന്യമായി പുസ്തകമെത്തിച്ച് കഴിഞ്ഞ 20 വര്‍ഷമായി വായനയെ പ്രോത്സാഹിപ്പിക്കുന്ന സൗജന്യ പുസ്തക വിതരണ പദ്ധതിയാണ് പന്തിരിക്കര തണലിലും നടപ്പാക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം കെ.ബി താര നിര്‍വഹിച്ചു. വനിതാ ലൈബ്രേറിയന്‍ കെ.പി ലത, സൂപ്പര്‍ വൈസര്‍ മുംതാസിന് ആദ്യ പുസ്തകം കൈമാറി. ജി. രവി അധ്യക്ഷത വഹിച്ചു. സവിത, കുഞ്ഞാസ്യ, അമ്മു, നിമ്മി, റിനൂജ, കമല, ബിന്ദു തുടങ്ങിയവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ, സന്തോഷ് കോശി, നവീന ഗ്രന്ഥശാല പ്രസിഡന്റ് സി.എം ദിനേശ് കുമാര്‍, കെ.ജി രാമനാരായണന്‍, സജീഷ് പുത്തൂര്‍, വി.പി ഇബ്രാഹിം, വി.പി സുരേന്ദ്രന്‍ മുന്നൂറ്റന്‍ കണ്ടി, ഇ വിജയരാഘവന്‍, നസീമ ഗഫൂര്‍, എം.സി ബഷീര്‍, പി ചന്ദ്രശേഖരന്‍, ടി.ഇ പ്രഭാകരന്‍, റീന ചന്ദ്രന്‍, കെ.എം അളകനന്ദ, നഗീന റിയാസ്, എ.കെ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/386839/naveena-granthalayam-thanal-sneha-koottam-reading-project-panthirikkara)