---
title: "ലോക പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ വെങ്ങപ്പറ്റ കണ്ടി ലീലയുടെ സ്മരണയ്ക്കായി കുടുംബം സര്‍ജിക്കല്‍ ബെഡും കട്ടിലും നല്‍കി"
english_title: "Family Donates Surgical Bed and Cot to Koothali Panchayat Palliative Society in Memory of Vengappatta Kandi Leela"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/386842/koothali-panchayat-palliative-society-surgical-bed-donation-vengappatta-kandi-leela-memory"
published_at: "2026-10-13T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdd30b3ae76_koothali-panchayat-palliative-society-surgical-bed-donation-vengappatta-kandi-leela-memory.jpg"
keywords: ["Koothali Panchayat News", "Palliative Care Day", "Perambra News", "Palliative Donation"]
---

# ലോക പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ വെങ്ങപ്പറ്റ കണ്ടി ലീലയുടെ സ്മരണയ്ക്കായി കുടുംബം സര്‍ജിക്കല്‍ ബെഡും കട്ടിലും നല്‍കി

> **Lead Summary:** **കൂത്താളി: **ലോക പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് വെങ്ങപ്പറ്റ കണ്ടി ലീലയുടെ സ്മരണയ്ക്കായി കുടുംബം കൂത്താളി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് സൊസൈറ്റിക്ക് സര്‍ജിക്കല്‍ ബെഡും കട്ടിലും നല്‍കി.

## Article Content

**കൂത്താളി: **ലോക പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് വെങ്ങപ്പറ്റ കണ്ടി ലീലയുടെ സ്മരണയ്ക്കായി കുടുംബം കൂത്താളി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് സൊസൈറ്റിക്ക് സര്‍ജിക്കല്‍ ബെഡും കട്ടിലും നല്‍കി.

കാരുണ്യ പ്രവര്‍ത്തനത്തിന് മാതൃകയായാണ് കുടുംബത്തിന്റെ ഈ സഹായം. പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ, വെങ്ങപ്പറ്റ രാധാകൃഷ്ണന്‍ നമ്പ്യാര്‍, ഷിനു എന്നിവരില്‍ നിന്ന് സര്‍ജിക്കല്‍ ബെഡും കട്ടിലും ഏറ്റുവാങ്ങി.

പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഇ.ടി സത്യന്‍, ഡോ. വിക്രം, രാജന്‍ കെ പുതിയേടത്ത്, മോഹന്‍ദാസ് ഓണിയില്‍, എന്‍.എം മണി, സത്യാനന്ദന്‍, സുജാത വിദ്യാധരന്‍, ഗോപാലകൃഷ്ണന്‍ തണ്ടോറപാറ, രാജന്‍ മുറിച്ചാണ്ടി, കെ.എം സുരേന്ദ്രന്‍, ടി.കെ കുഞ്ഞികൃഷ്ണന്‍, സി.എച്ച് രാഘവന്‍, എന്‍.കെ കുഞ്ഞബ്ദുള്ള, എം.കെ മനോജ് തുടങ്ങിയവര്‍ സംസാരിച്ചു. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം സഹായങ്ങള്‍ വലിയ കരുത്താണെന്ന് പ്രസിഡന്റ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/386842/koothali-panchayat-palliative-society-surgical-bed-donation-vengappatta-kandi-leela-memory)