---
title: "കൂത്താളി വാര്‍ഡ് 5 ല്‍ ലഹരി വിരുദ്ധ റാലിയും തൂഫാന്‍ സ്‌പെഷ്യല്‍ ഗ്രാമസഭയും സംഘടിപ്പിച്ചു"
english_title: "Anti Drug Rally and Toofan Special Grama Sabha Held at Koothali Ward 5 East Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/386865/koothali-ward-5-anti-drug-rally-toofan-special-gramasabha-east-perambra"
published_at: "2026-10-13T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdf437c3bbb_koothali-ward-5-anti-drug-rally-toofan-special-gramasabha-east-perambra.jpg"
keywords: ["Anti Drug Campaign", "Toofan Warriors", "Perambra News", "Kozhikode News"]
---

# കൂത്താളി വാര്‍ഡ് 5 ല്‍ ലഹരി വിരുദ്ധ റാലിയും തൂഫാന്‍ സ്‌പെഷ്യല്‍ ഗ്രാമസഭയും സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 തൂഫാന്‍ വാരിയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ റാലിയും തൂഫാന്‍ സ്‌പെഷ്യല്‍ ഗ്രാമസഭയും ശില്പശാലയും സംഘടിപ്പിച്ചു. ലഹരിക്കെതിരെ ജനകീയ ബോധവല്‍ക്കരണം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 തൂഫാന്‍ വാരിയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ റാലിയും തൂഫാന്‍ സ്‌പെഷ്യല്‍ ഗ്രാമസഭയും ശില്പശാലയും സംഘടിപ്പിച്ചു. ലഹരിക്കെതിരെ ജനകീയ ബോധവല്‍ക്കരണം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ നവാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹീന അറിയല്‍ സ്വാഗതം പറഞ്ഞു. പെരുവണ്ണാമൂഴി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കുമാര്‍ വി.സി മുഖ്യാതിഥിയായി പങ്കെടുത്തു.

 ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ.കെ ഹനീഫ, വാര്‍ഡ് അംഗങ്ങളായ രവീന്ദ്രന്‍ കേളോത്ത്, ധന്യ, പൊലീസ് ഓഫീസര്‍മാരായ ടി സമീര്‍, കെ.കെ സമീര്‍, പ്രശസ്ത മോട്ടിവേറ്റര്‍ പി.എം യൂനുസ് എന്നിവര്‍ സംസാരിച്ചു.

വിവിധ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരായ പൂളക്കണ്ടി കുഞ്ഞമ്മദ്, പൊറായില്‍ മുഹമ്മദ്, അബ്ദുല്‍സലാം പാറമ്മല്‍, പി.കെ ഇബ്രാഹിം, പി.കെ മമ്മു, ടി.പി പ്രഭാകരന്‍, റഷീദ് കുനിയില്‍, കെ.കെ ഫാത്തിമ, ബാലചന്ദ്രന്‍ അരീക്കല്‍, പി.ടി ഷീന, വി നഫീസ എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/386865/koothali-ward-5-anti-drug-rally-toofan-special-gramasabha-east-perambra)