---
title: "നാളികേര കര്‍ഷക സമിതി കോഴിക്കോട് ജില്ലാ കര്‍ഷക സംഗമം ഒക്ടോബര്‍ 30 ന് കീഴരിയൂരില്‍"
english_title: "Coconut Farmers Association Kozhikode District Farmers Meet on October 30 at Keezhariyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/386890/coconut-farmers-meet-keezhariyur-kozhikode-october-30-2026"
published_at: "2026-10-13T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace1038db7b6_coconut-farmers-meet-keezhariyur-kozhikode-october-30-2026.jpg"
keywords: ["Keezhariyur News", "Coconut Farmers Meet", "Kozhikode Agriculture News", "Coconut Development Board"]
---

# നാളികേര കര്‍ഷക സമിതി കോഴിക്കോട് ജില്ലാ കര്‍ഷക സംഗമം ഒക്ടോബര്‍ 30 ന് കീഴരിയൂരില്‍

> **Lead Summary:** കീഴരിയൂര്‍: നാളികേര കര്‍ഷക സമിതി കോഴിക്കോട് ജില്ലാ കര്‍ഷക സംഗമം 2026 ഒക്ടോബര്‍ 30 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കീഴരിയൂരില്‍ നടക്കും. കീഴരിയൂര്‍ വാട്‌സ്ആപ്പ് കൂട്ടായ്മ ഹാളിലാണ് സംഗമം സംഘടിപ്പിക്കുന്നത്.

## Article Content

കീഴരിയൂര്‍: നാളികേര കര്‍ഷക സമിതി കോഴിക്കോട് ജില്ലാ കര്‍ഷക സംഗമം 2026 ഒക്ടോബര്‍ 30 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കീഴരിയൂരില്‍ നടക്കും. കീഴരിയൂര്‍ വാട്‌സ്ആപ്പ് കൂട്ടായ്മ ഹാളിലാണ് സംഗമം സംഘടിപ്പിക്കുന്നത്.

സംഗമത്തില്‍ നാളികേര വികസന ബോര്‍ഡ് പദ്ധതികള്‍, ബാങ്ക് വായ്പ പദ്ധതികള്‍, കൃഷി വകുപ്പ് പദ്ധതികള്‍, കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ എന്നിവയെക്കുറിച്ച് വിദഗ്ധര്‍ ക്ലാസെടുക്കും. കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായ വിവരങ്ങളാണ് ഇതിലൂടെ ലഭിക്കുക.

സംഗമത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് അവാര്‍ഡ് ലഭിച്ച കേരകേസരി കെ.കെ സേവ്യര്‍ (ചക്കിട്ടപാറ കൃഷിഭവന്‍ മികച്ച കര്‍ഷകന്‍), പഴയകാല ഏണി തള ഉപയോഗിച്ച് തെങ്ങ് കയറുന്ന 14 തൊഴിലാളികളെ ആദരിക്കും.

നാളികേര കര്‍ഷകര്‍, ഉല്‍പ്പാദക സംഘം ഭാരവാഹികള്‍, ചിങ്ങം ഒന്നിന് കൃഷിഭവന്‍ വഴി ആദരിക്കപ്പെട്ട കര്‍ഷകര്‍, കുടുംബശ്രീ ഭാരവാഹികള്‍ എന്നിവര്‍ക്ക് സംഗമത്തില്‍ പങ്കെടുക്കാം. കൂടാതെ നാളികേര ജേര്‍ണല്‍, കേരള കര്‍ഷകന്‍ എന്നിവയുടെ വരിക്കാരാകാനും അവസരമുണ്ടാകും.

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 24 നകം 9496975810, 9645055963, 9745148451 എന്നീ നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ പ്രസിഡന്റ് കീഴലത്ത് കുഞ്ഞിരാമന്‍, ജനറല്‍ സെക്രട്ടറി കൊല്ലംകണ്ടി വിജയന്‍ എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/386890/coconut-farmers-meet-keezhariyur-kozhikode-october-30-2026)