---
title: "ഐബി ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; യുവാവ് പിടിയിൽ"
english_title: "IB Officer Fraud Perambra Youth Arrested Cheenoli Asjwin Ashok"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/387024/ib-officer-fraud-perambra-youth-arrested-ashwin-ashok"
published_at: "2026-10-14T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf38529f08e_devar.JPG"
keywords: ["IB Officer Fraud", "Perambra Police", "Ashwin Ashok Arrest", "Gold Customs Fraud"]
---

# ഐബി ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; യുവാവ് പിടിയിൽ

> **Lead Summary:** **പേരാമ്പ്ര: **ഐബി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. പേരാമ്പ്ര നൊച്ചാട് പുളിക്കൂല്‍ അശ്വിന്‍ അശോക് ആണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്.

## Article Content

**പേരാമ്പ്ര: **ഐബി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. പേരാമ്പ്ര നൊച്ചാട് പുളിക്കൂല്‍ അശ്വിന്‍ അശോക് ആണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്.

എയര്‍പോര്‍ട്ടില്‍ ഐബി ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് കസ്റ്റംസ് പിടിച്ചുവെച്ച സ്വര്‍ണം ജിഎസ്ടി അടച്ച് വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.

പേരാമ്പ്ര സ്വദേശികളില്‍ നിന്നും 3 ലക്ഷം രൂപ വീതം കൈക്കലാക്കി വഞ്ചിച്ചു എന്നാണ് കേസ്.കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സ്വര്‍ണം ലഭിക്കാതെ വന്നപ്പോള്‍ പണം തിരിച്ച് ചോദിച്ചപ്പോള്‍ അശ്വിന്‍ അശോക് ഒഴിഞ്ഞുമാറുകയായിരുന്നു.

സംഭവം തട്ടിപ്പാണെന്ന് മനസിലായതോടെയാണ് ഇരകള്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയത്. പേരാമ്പ്ര എസ്‌ഐ എസ്.ആര്‍ സൂരജ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/387024/ib-officer-fraud-perambra-youth-arrested-ashwin-ashok)