---
title: "കോഴിക്കോട് ജില്ലാ ഇന്‍ക്ലൂസീവ് കായിക മേളയ്ക്ക് മുന്നോടിയായി മേപ്പയ്യൂരില്‍ വിളംബര ജാഥ"
english_title: "Kozhikode District Inclusive Sports Meet Announcement Rally at Meppayur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/387168/kozhikode-district-inclusive-sports-meet-meppayur-rally-october-15"
published_at: "2026-10-15T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad06d5024564_dfffff.JPG"
keywords: ["Inclusive Sports Meet", "Samagra Shiksha Kerala", "GVHSS Meppayur"]
---

# കോഴിക്കോട് ജില്ലാ ഇന്‍ക്ലൂസീവ് കായിക മേളയ്ക്ക് മുന്നോടിയായി മേപ്പയ്യൂരില്‍ വിളംബര ജാഥ

> **Lead Summary:** **മേപ്പയ്യൂര്‍: **സമഗ്ര ശിക്ഷ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടത്തുന്ന ജില്ലാ ഇന്‍ക്ലൂസീവ് കായിക മേളയുടെ മുന്നോടിയായി മേപ്പയ്യൂരില്‍ വിളംബര ജാഥ സംഘടിപ്പിച്ചു. ജാഥ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സുനില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

## Article Content

**മേപ്പയ്യൂര്‍: **സമഗ്ര ശിക്ഷ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടത്തുന്ന ജില്ലാ ഇന്‍ക്ലൂസീവ് കായിക മേളയുടെ മുന്നോടിയായി മേപ്പയ്യൂരില്‍ വിളംബര ജാഥ സംഘടിപ്പിച്ചു. ജാഥ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സുനില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

ഒക്ടോബര്‍ 15 ന് ജിവിഎച്ച്എസ്എസ് മേപ്പയ്യൂര്‍ സ്‌പോര്‍ട്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍ സിന്തറ്റിക് ട്രാക്കില്‍ നടക്കുന്ന മേളയില്‍ വിവിധ ഇനങ്ങളിലായി 500 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷാദ് പൊന്നങ്കണ്ടി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. സക്കീര്‍, ഡിപിഒ മാരായ പി. ഷമീര്‍, അഹമ്മദ് ഷമീം, പിടിഎ പ്രസിഡന്റ് വി.പി ബിജു, എസ്.എം.സി ചെയര്‍മാന്‍ ഷബീര്‍ ജന്നത്ത്, പിടിഎ വൈസ് പ്രസിഡന്റ് കെ.എം.എ അസീസ്, ആനേരി നസീര്‍, കെ. നസീബ്, രാജീവന്‍ കൊടലൂര്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് പി.കെ പ്രിയേഷ് കുമാര്‍, എം.എം ബാബു, എ. സുഭാഷ് കുമാര്‍, മേലാട്ട് നാരായണന്‍, വി.പി ദാനിഷ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/387168/kozhikode-district-inclusive-sports-meet-meppayur-rally-october-15)