---
title: "ശരത്തിന് ഒരു കൈത്താങ്ങ്: സ്‌ട്രോക്കിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് പുതു ജീവനേകാന്‍"
english_title: "Help for Sarath KV Stroke Treatment Fund Perambra Era vattur Ward 18"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/387193/help-for-sarath-kv-stroke-treatment-eravattur-perambra-appeal"
published_at: "2026-10-15T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0930ea63ef_help-for-sarath-kv-stroke-treatment-eravattur-perambra-appeal.JPG"
keywords: ["Eravattur News", "Help Appeal", "Sarath KV", "Federal Bank Perambra", "Charity"]
---

# ശരത്തിന് ഒരു കൈത്താങ്ങ്: സ്‌ട്രോക്കിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് പുതു ജീവനേകാന്‍

> **Lead Summary:** **പേരാമ്പ്ര:** എരവട്ടൂരിലെ 18-ാം വാര്‍ഡില്‍, പരേതനായ കൊടിവള്ളില്‍ ബാബുവിന്റെയും ഷൈനിയുടെയും മകന്‍ കേളോത്ത് താമസിക്കും കെ.വി ശരത്ത് എന്ന ഉണ്ണി വിദേശത്ത് ജോലി ചെയ്യുന്നതിനിടെ സ്‌ട്രോക്ക് വന്ന് അതീവ ഗുരുതരാവസ്ഥയിലാണ്. മൂന്ന് മാസത്തില്‍ കൂടുതല്‍ വിദേശത്ത് ചികിത്സയിലായിരുന്നുവെങ്കിലും ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല.

## Article Content

**പേരാമ്പ്ര:** എരവട്ടൂരിലെ 18-ാം വാര്‍ഡില്‍, പരേതനായ കൊടിവള്ളില്‍ ബാബുവിന്റെയും ഷൈനിയുടെയും മകന്‍ കേളോത്ത് താമസിക്കും കെ.വി ശരത്ത് എന്ന ഉണ്ണി വിദേശത്ത് ജോലി ചെയ്യുന്നതിനിടെ സ്‌ട്രോക്ക് വന്ന് അതീവ ഗുരുതരാവസ്ഥയിലാണ്. മൂന്ന് മാസത്തില്‍ കൂടുതല്‍ വിദേശത്ത് ചികിത്സയിലായിരുന്നുവെങ്കിലും ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല.

തുടര്‍ന്ന് വിദഗ്ധ ചികിത്സ ലഭിക്കുന്നതിന് വേണ്ടി കുടുംബ തീരുമാനപ്രകാരം വിദേശത്തുനിന്നും എറണാകുളത്തെ അമൃത ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരാഴ്ച കൊണ്ട് തന്നെ ഇവിടത്തെ ചികിത്സയില്‍ ആശാവഹമായ പുരോഗതി കൈവന്നിട്ടുണ്ട്. 20 ലക്ഷത്തില്‍ കൂടുതല്‍ തുക തുടര്‍ന്നങ്ങോട്ടുള്ള ചികിത്സയ്ക്ക് വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

അമ്മയും ഭാര്യയും 4 വയസ്സുള്ള മകനും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ നാഥനായ ശരത്തിന്റെ ജീവിതം തിരികെ പിടിക്കാനുള്ള പോരാട്ടത്തില്‍, കുടുംബത്തിന് മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഒരു കൈ സഹായം ഉണ്ടായാല്‍ വിദഗ്ധ ചികിത്സ നല്‍കി ശരത്തിനെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കഴിയും.

അതിനു വേണ്ടി നാട്ടുകാര്‍ ചേര്‍ന്ന് ബ്ലോക്ക് മെമ്പര്‍ രക്ഷാധികാരിയും വാര്‍ഡ് മെമ്പര്‍ അധ്യക്ഷനുമായി ശരത് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എല്ലാ സുമനസുകളുടെയും സഹായം തേടുന്നതായി കമ്മിറ്റി അധികൃതര്‍ അറിയിച്ചു. അയക്കേണ്ട അക്കൗണ്ട്:

Branch: PERAMBRA

Ac.No: 14150100239042

IFSC: FDRL0001415

Federal Bank ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികള്‍: കെ.വി. വത്സന്‍ നായര്‍ - ചെയര്‍മാന്‍ & മെമ്പര്‍, വാര്‍ഡ് 18, പി.കെ ഷൈജു - കണ്‍വീനര്‍, സി.കെ സനല്‍ കുമാര്‍ - ട്രഷറര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/387193/help-for-sarath-kv-stroke-treatment-eravattur-perambra-appeal)