---
title: "എസ്.ഐ.ആറിന്റെ പേരിൽ അരാജകത്വം സൃഷ്ടിക്കാൻ ഇരു മുന്നണികളും ശ്രമിക്കുന്നു: ബി.ജെ.പി"
english_title: "BJP Says LDF UDF Creating Anarchy In Name Of SIR Perambra Jana Seva Camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/387220/bjp-sir-anarchy-allegation-perambra-jana-seva-camp-tharamal-ragesh"
published_at: "2026-10-15T15:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0ac6241d6b_LAILA_1.JPG"
keywords: ["BJP Perambra", "SIR Protest", "Tharamal Ragesh", "Jana Seva Camp Perambra"]
---

# എസ്.ഐ.ആറിന്റെ പേരിൽ അരാജകത്വം സൃഷ്ടിക്കാൻ ഇരു മുന്നണികളും ശ്രമിക്കുന്നു: ബി.ജെ.പി

> **Lead Summary:** **പേരാമ്പ്ര: **ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ ജനസേവാ ക്യാമ്പ് നടത്തി. കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി നടത്തിയ ക്യാമ്പ് ബി.ജെ.പി കോഴിക്കോട് നോര്‍ത്ത് ജില്ല സെക്രട്ടറി തറമല്‍ രാഗേഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ ജനസേവാ ക്യാമ്പ് നടത്തി. കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി നടത്തിയ ക്യാമ്പ് ബി.ജെ.പി കോഴിക്കോട് നോര്‍ത്ത് ജില്ല സെക്രട്ടറി തറമല്‍ രാഗേഷ് ഉദ്ഘാടനം ചെയ്തു.

എസ്.ഐ.ആറിന്റെ പേരില്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ഇടത് വലത് മുന്നണികള്‍ മത്സരിക്കുകയാണെന്നും ഇത് രാജ്യത്ത് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ മാത്രമേ ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.  

ബി.ജെ.പി പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറി എം. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍, ജില്ലാ സെക്രട്ടറി കെ.കെ രജീഷ്, എം. ജയസുധ, ഡി.കെ മനു, ടി.എം ഹരിദാസ്, പി.എം ബിനീഷ്, പി.പി പ്രസന്ന, ലൈജു വേലായുധന്‍, കെ.ടി വിനോദ്, കോമള ചന്ദ്രന്‍, കെ.കെ സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിനും അര്‍ഹരായവരെ പദ്ധതികളില്‍ ചേര്‍ക്കുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/387220/bjp-sir-anarchy-allegation-perambra-jana-seva-camp-tharamal-ragesh)