---
title: "അരിക്കുളം പഞ്ചായത്ത് പ്രവാസിലീഗ്    പ്രവര്‍ത്തക സംഗമം നടത്തി"
english_title: "Arikkulam Panchayat Pravasi League held a working meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38731/arikkulam-panchayat-pravasi-league-held-a-working-meeting"
published_at: "2022-04-22T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62623b3ad08ec_ARIKULAM LEE.JPG"
keywords: []
---

# അരിക്കുളം പഞ്ചായത്ത് പ്രവാസിലീഗ്    പ്രവര്‍ത്തക സംഗമം നടത്തി

> **Lead Summary:** ** അരിക്കുളം**: അരിക്കുളം പഞ്ചായത്ത് പ്രവാസിലീഗ് പ്രവര്‍ത്തക സംഗമം നടത്തി.

## Article Content

** അരിക്കുളം**: അരിക്കുളം പഞ്ചായത്ത് പ്രവാസിലീഗ് പ്രവര്‍ത്തക സംഗമം നടത്തി.

കണ്‍വന്‍ഷന്‍ മണ്ഡലം പ്രസിഡണ്ട് മമ്മു ചേരമ്പറ്റ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് ഇ.കെ. അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു.

മണ്ഡലം ജനറല്‍ സെക്രട്ടറി മൊയ്തു പുറമണ്ണില്‍ മുഖ്യപ്രഭാഷണം നടത്തി. സി.സൂപ്പി, സി.നാസര്‍, കെ.എം. മുഹമ്മദ്, എന്‍.എം. കുഞ്ഞമ്മത്, കെ.സി. ഇബ്രാഹിം, എന്‍.എം. ഷഫീഖ്, എന്‍.എം. അസീസ്, പി.പി. അമ്മത്, മജീദ് പറമ്പത്ത്, സി.എം. ബഷീര്‍, എന്‍.എം. റഷീദ് എന്നിവര്‍ സംസാരിച്ചു.

പഞ്ചായത്ത് ഭാരവാഹികളായി  പ്രസിഡണ്ട്  എന്‍.എം. കുഞ്ഞിമുഹമ്മദ്, വൈസ് പ്രസിഡണ്ട് മാരായി പി.പി. അമ്മത്, സി.എം. ബഷീര്‍, ജനറല്‍ സെക്രട്ടറി കെ.സി. ഇബ്രാഹിം, ജോ: സെക്രട്ടറിമാരായി  മജീദ് പറമ്പത്ത്, അബ്ദുല്‍ അസീസ്,  ട്രഷറര്‍ കെ .എം.മുഹമ്മമ്മദ് എന്നിവരെ തെരെഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38731/arikkulam-panchayat-pravasi-league-held-a-working-meeting)