---
title: "ഓപ്പറേഷന്‍ തൂഫാന്‍: നൊച്ചാട് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് ഗ്രാമസഭ സംഘടിപ്പിച്ചു"
english_title: "Operation Toofan Nochad Panchayat 9th Ward Grama Sabha Perambra News"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/387340/operation-toofan-nochad-panchayat-9th-ward-grama-sabha"
published_at: "2026-10-16T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1d2a81be99_operation-toofan-nochad-panchayat-9th-ward-grama-sabha.jpg"
keywords: ["Perambra News", "Operation Toofan", "Nochad Panchayat", "Grama Sabha"]
---

# ഓപ്പറേഷന്‍ തൂഫാന്‍: നൊച്ചാട് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് ഗ്രാമസഭ സംഘടിപ്പിച്ചു

> **Lead Summary:** **നൊച്ചാട്: **ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നൊച്ചാട് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് ഗ്രാമസഭ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായാണ് ഗ്രാമസഭയും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചത്.

## Article Content

**നൊച്ചാട്: **ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നൊച്ചാട് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് ഗ്രാമസഭ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായാണ് ഗ്രാമസഭയും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചത്.

പേരാമ്പ്ര ബ്ലോക്ക് വൈസ് പ്രസിഡന്റ് വാഹീദ പാറമ്മല്‍ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുജിത്ത് അധ്യക്ഷത വഹിച്ചു. ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവല്‍ക്കരണമാണ് ഗ്രാമസഭയിലൂടെ ലക്ഷ്യമിടുന്നത്.

പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ ഹരിദാസ്, ബാലുശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിറാജ്, മൈന്‍ഡ് സ്റ്റുഡിയോ കൗണ്‍സിലര്‍ സുമയ്യ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ലഹരി മരുന്നുകളുടെ ദൂഷ്യവശങ്ങളെ കുറിച്ചും, കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും നിയമപരമായ വശങ്ങളെ കുറിച്ചും വിശദമായി സംസാരിച്ചു.

വാര്‍ഡ് അംഗം എസ്.കെ അസൈനാര്‍ സ്വാഗതവും മിഥുന്‍ നന്ദിയും പറഞ്ഞു. വാര്‍ഡിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, യുവജനങ്ങള്‍, നാട്ടുകാര്‍ തുടങ്ങി നിരവധി പേര്‍ ഗ്രാമസഭയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/387340/operation-toofan-nochad-panchayat-9th-ward-grama-sabha)