---
title: "ലഹരിക്കെതിരെ ജനകീയ പ്രതിരോധം: നൊച്ചാട് തൂഫാനില്‍ പ്രത്യേക ഗ്രാമസഭയും ജാഗ്രത സമിതി രൂപീകരണവും"
english_title: "Anti Drug Campaign Nochad Toofan Special Gram Sabha and Vigilance Committee Formation Perambra News"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/387463/nochad-toofan-anti-drug-special-gramsabha-vigilance-committee"
published_at: "2026-10-17T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad3118a005fb_nochad-toofan-anti-drug-special-gramsabha-vigilance-committee.JPG"
keywords: ["Nochad News", "Anti Drug Campaign", "Toofan Grama Sabha", "Perambra Block Panchayat"]
---

# ലഹരിക്കെതിരെ ജനകീയ പ്രതിരോധം: നൊച്ചാട് തൂഫാനില്‍ പ്രത്യേക ഗ്രാമസഭയും ജാഗ്രത സമിതി രൂപീകരണവും

> **Lead Summary:** പേരാമ്പ്ര: നവതലമുറയെ ലഹരിയുടെ കെണിയില്‍ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നൊച്ചാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് തൂഫാന്‍ തദ്ദേശം ഗ്രാമസഭയുടെ ആഭിമുഖ്യത്തില്‍ 'ജീവിതം നശിക്കാതിരിക്കാന്‍' എന്ന പേരില്‍ പ്രത്യേക ഗ്രാമസഭയും ജാഗ്രത സമിതി രൂപീകരണവും സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര: നവതലമുറയെ ലഹരിയുടെ കെണിയില്‍ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നൊച്ചാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് തൂഫാന്‍ തദ്ദേശം ഗ്രാമസഭയുടെ ആഭിമുഖ്യത്തില്‍ 'ജീവിതം നശിക്കാതിരിക്കാന്‍' എന്ന പേരില്‍ പ്രത്യേക ഗ്രാമസഭയും ജാഗ്രത സമിതി രൂപീകരണവും സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം ടി.പി നാസര്‍ അധ്യക്ഷത വഹിച്ചു. ലഹരി വിപത്തിനെതിരെ വാര്‍ഡുതലത്തില്‍ കൃത്യമായ നിരീക്ഷണവും ബോധവല്‍ക്കരണവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ജാഗ്രത സമിതിക്ക് രൂപം നല്‍കിയത്.

പ്രദേശത്തെ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലഹരി മാഫിയകളുടെ വലയില്‍ വീഴാതെ സംരക്ഷിക്കുന്നതിനായി സമിതിയുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. തദ്ദേശവാസികളുടെ സജീവ പങ്കാളിത്തത്തോടെയുള്ള ജനകീയ പ്രതിരോധമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമ പഞ്ചായത്ത് അംഗം ഷൈന പട്ടോന തൂഫാന്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ബാലുശ്ശേരി എക്‌സൈസ് ഓഫീസര്‍ എന്‍. സിറാജ് തൂഫാന്‍ പദ്ധതി ക്ലാസ് നയിച്ചു. ചാലില്‍ നാരായണന്‍, അലി അസ്ഹരി, എഡിഎസ് ഗീത, ടി.വി ഷിനി, വി. ശിവദാസന്‍, എം.കെ റസാഖ്, സുരേഷ് വാളൂര്‍, സുനീഷ് പുതുക്കുടി, എം.സി അസ്സയിനാര്‍, നസീമ പുത്തലത്ത്, ടി.പി ഷാജുദ്ദീന്‍, വിശ്വന്‍ ചാലില്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കണ്‍വീനര്‍ കുഞ്ഞബ്ദുള്ള വാളൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ആശ്വാസ് പദ്ധതി ജനറല്‍ കണ്‍വീനര്‍ റഷീദ് ചെക്യേലത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/387463/nochad-toofan-anti-drug-special-gramsabha-vigilance-committee)