---
title: "ഗോപുരത്തിലിടം മഹാവിഷ്ണു ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം ഒക്ടോബര്‍ 11 മുതല്‍ 21 വരെ"
english_title: "Gopurathilidam Sri Mahavishnu Temple Navratri Festival October 11 to 21 2026"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/387485/gopurathilidam-mahavishnu-temple-navratri-festival-oct-11-21"
published_at: "2026-10-17T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad3370e2186f_gopurathilidam-mahavishnu-temple-navratri-festival-oct-11-21.JPG"
keywords: ["Changaroth News", "Gopurathilidam Temple", "Navratri Festival", "Vidyarambham"]
---

# ഗോപുരത്തിലിടം മഹാവിഷ്ണു ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം ഒക്ടോബര്‍ 11 മുതല്‍ 21 വരെ

> **Lead Summary:** ചങ്ങരോത്ത്: ഗോപുരത്തിലിടം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ നവരാത്രി ആഘോഷം 2026 ഒക്ടോബര്‍ 11 മുതല്‍ 21 വരെ (1202 കന്നി 25 മുതല്‍ തുലാം 4 വരെ) വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. ക്ഷേത്രം മേല്‍ശാന്തി കല്ലംവള്ളി ഇല്ലത്ത് വിഷ്ണു നമ്പൂതിരിയുടെ (വൈഷ്ണവം) മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍.

## Article Content

ചങ്ങരോത്ത്: ഗോപുരത്തിലിടം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ നവരാത്രി ആഘോഷം 2026 ഒക്ടോബര്‍ 11 മുതല്‍ 21 വരെ (1202 കന്നി 25 മുതല്‍ തുലാം 4 വരെ) വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. ക്ഷേത്രം മേല്‍ശാന്തി കല്ലംവള്ളി ഇല്ലത്ത് വിഷ്ണു നമ്പൂതിരിയുടെ (വൈഷ്ണവം) മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍.

19-10-26 തിങ്കളാഴ്ച ദുര്‍ഗ്ഗാഷ്ടമി - രാവിലെ 6 മണിക്ക് - ഗണപതി ഹോമം, 7.30 ന് സരസ്വതി പൂജ, 6 മണിക്ക് ദീപാരാധന, 6.30 ന് സരസ്വതി പൂജ. 20-10-26 ചൊവ്വാഴ്ച മഹാനവമി - രാവിലെ 6 മണിക്ക് ഗണപതി ഹോമം, 6.30 ന് സരസ്വതി പൂജ, വൈകുന്നേരം 6 മണിക്ക് - ദീപാരാധന, 6.30 ന് സരസ്വതി പൂജ. 21-10-26 ബുധനാഴ്ച വിജയദശമി - രാവിലെ 5.30 ന് ഗണപതി ഹോമം, 6 മണിക്ക് സരസ്വതി പൂജ, 6.30 ന് വാഹന പൂജ, രാവിലെ 9 മണിക്ക് വിദ്യാരംഭം, 9.30 ന് ഗുരുവന്ദനം, 10 മണിക്ക് പ്രസാദ വിതരണം.

ഒക്ടോബര്‍ 18 വൈകുന്നേരം ഗ്രന്ഥം വെപ്പ് നടക്കും. വാഹന പൂജയ്ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. കുട്ടികളെ എഴുത്തിനിരുത്തുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8943955910, 9400668556, 9495728250, 9656670255 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/387485/gopurathilidam-mahavishnu-temple-navratri-festival-oct-11-21)