---
title: "ശ്രീരാഗോത്സവ് സംഗീത മേളനവും ശ്രീസ്വരം 25-ാം വാർഷികവും നടന്നു"
english_title: "Sreeragolsav Music Festival Sreeswaram 25th Anniversary Perambra Ouseppachan Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/387489/sreeragolsav-sreeswaram-25th-anniversary-ouseppachan-award-perambra"
published_at: "2026-10-17T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad33780859c0_LAILA_1.JPG"
keywords: ["Sreeragolsav Perambra", "Sreeswaram 25th Anniversary", "Sreeragam Institute Perambra", "Ouseppachan Award"]
---

# ശ്രീരാഗോത്സവ് സംഗീത മേളനവും ശ്രീസ്വരം 25-ാം വാർഷികവും നടന്നു

> **Lead Summary:** പേരാമ്പ്ര: ശ്രീരാഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്‌സ് സംഘടിപ്പിച്ച ശ്രീരാഗോത്സവ് ശ്രീരാഗ സംഗീത മേളനവും ശ്രീസ്വരം 25-ാം വാര്‍ഷികാഘോഷവും സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര: ശ്രീരാഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്‌സ് സംഘടിപ്പിച്ച ശ്രീരാഗോത്സവ് ശ്രീരാഗ സംഗീത മേളനവും ശ്രീസ്വരം 25-ാം വാര്‍ഷികാഘോഷവും സംഘടിപ്പിച്ചു.

ദക്ഷിണാമൂര്‍ത്തി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വിജയന്‍ അധ്യക്ഷത വഹിച്ചു.

പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ വെച്ച് പ്രശസ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചന് ഈ വര്‍ഷത്തെ ശ്രീരാഗപ്രതിഭാ പുരസ്‌കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൈമാറി.കലോപാസന ജീവിതത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന ശ്രീരാഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശ്രീജിത്തിനെ ചടങ്ങില്‍ വെച്ച് ആദരിച്ചു. 

തുടര്‍ന്ന് അദ്ദേഹം മറുപടി പ്രസംഗം നടത്തി. രംഗീഷ് കടവത്ത് ശ്രീരാഗദീപം തെളിയിച്ച് മയക്കുമരുന്നിനെതിരെ മുഖ്യ പ്രഭാഷണം നടത്തി.ശ്രീരാഗം ഓഡിയോ പ്രൊഡക്ഷന്‍സ് റെക്കോര്‍ഡിങ് സ്റ്റുഡിയോ നടത്തിയ ബെസ്റ്റ് സ്റ്റുഡിയോ സിംഗര്‍ അവാര്‍ഡ് അര്‍ഹരായവരെ ഉപഹാരം നല്‍കി ആദരിച്ചു.

ചടങ്ങില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ്, സുരേഷ് അമ്പാടി, സതീശന്‍ നമ്പൂതിരി, സതീശന്‍, എ.കെ രാമചന്ദ്രന്‍, മുഹമ്മദ് പേരാമ്പ്ര തുടങ്ങിയവര്‍ സംസാരിച്ചു.

ശ്രീരാഗം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് കിന്‍ഷ അവതരിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബിന്‍സി സ്വാഗതവും പി.ടി.എ വൈസ് പ്രസിഡന്റ് ബിന്ദു രാജു നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ സംഗീത-കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/387489/sreeragolsav-sreeswaram-25th-anniversary-ouseppachan-award-perambra)