---
title: "കോട്ടൂരില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര രോഗ നിര്‍ണ്ണയവും"
english_title: "Free eye check-up camp at Kottur and cataract diagnosis"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38759/free-eye-check-up-camp-at-kottur-and-cataract-diagnosis"
published_at: "2022-04-22T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6262585b01c73_EYE1.JPG"
keywords: []
---

# കോട്ടൂരില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര രോഗ നിര്‍ണ്ണയവും

> **Lead Summary:** **കോട്ടൂര്‍ **: കുന്നരംവെള്ളി ഗ്രാമോദയ വായനശാല കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ച് വായനശാല യുവജനവേദിയുടെയും ഡോ. ചന്ദ്രകാന്ത് മലബാര്‍ നേത്രാലയം കോഴിക്കോടിന്റെയും നേതൃത്വത്തില്‍ കോട്ടൂരില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിര രോഗ നിര്‍ണ്ണയവും നടത്തുന്നു.

## Article Content

**കോട്ടൂര്‍ **: കുന്നരംവെള്ളി ഗ്രാമോദയ വായനശാല കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ച് വായനശാല യുവജനവേദിയുടെയും ഡോ. ചന്ദ്രകാന്ത് മലബാര്‍ നേത്രാലയം കോഴിക്കോടിന്റെയും നേതൃത്വത്തില്‍ കോട്ടൂരില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിര രോഗ നിര്‍ണ്ണയവും നടത്തുന്നു.

2022 മെയ്1 ഞായറായ്ച്ച കാലത്ത് 9 മണി മുതല്‍ 1 മണി വരെ പെരവച്ചേരി ഗവണ്‍മെന്റ് എല്‍ പി സ്‌ക്കൂളിലാണ് ക്യാമ്പ് നടത്തുന്നത്.

ക്യാമ്പില്‍ പങ്കെടുക്കുന്നവരില്‍ തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് തികച്ചും സൗജന്യമായി ചെയ്ത് കൊടുക്കുന്നതാണ്.

കണ്ണട ആവശ്യമുള്ളവര്‍ക്ക് 500 രൂപ നിരക്കില്‍ കണ്ണട ലഭിക്കുന്നതാണ്. സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടെണ്ട ഫോണ്‍ നമ്പരുകള്‍ : 9539170 284, 9633665540, 9946045890.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38759/free-eye-check-up-camp-at-kottur-and-cataract-diagnosis)