---
title: "സോന ജ്വല്ലറി ഉടമ ഹമീദിന്റെ ഖബറടക്കം ഇന്ന് വൈകിട്ട്"
english_title: "Burial of Sona Jewellery owner Hameed to take place this evening"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/387709/burial-of-sona-jewellery-owner-hameed-to-take-place-this-evening"
published_at: "2026-10-19T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# സോന ജ്വല്ലറി ഉടമ ഹമീദിന്റെ ഖബറടക്കം ഇന്ന് വൈകിട്ട്

> **Lead Summary:** **അരിക്കുളം:** പേരാമ്പ്ര സോന ജ്വല്ലറി ഉടമ ഹമീദിന്റെ മയ്യത്ത് നമസ്‌ക്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് എലങ്കമല്‍ ജുമാ മസ്ജിദില്‍ നടക്കും. പാറക്കുളങ്ങര താനഞ്ചേരി പരേതനായ ഉമ്മര്‍ കുട്ടിയുടെ മകനാണ് ഹമീദ് 53 കാരനായ ഹമീദ്.

## Article Content

**അരിക്കുളം:** പേരാമ്പ്ര സോന ജ്വല്ലറി ഉടമ ഹമീദിന്റെ മയ്യത്ത് നമസ്‌ക്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് എലങ്കമല്‍ ജുമാ മസ്ജിദില്‍ നടക്കും. പാറക്കുളങ്ങര താനഞ്ചേരി പരേതനായ ഉമ്മര്‍ കുട്ടിയുടെ മകനാണ് ഹമീദ് 53 കാരനായ ഹമീദ്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ കാലത്തായിരുന്നു അന്ത്യം. ഗോള്‍ഡ് ആന്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അംഗമാണ്.

മാതാവ് ഫാത്തിമ, ഭാര്യ രേഷ്മ കൂളിക്കണ്ടിയില്‍. മക്കള്‍ ഡോ: ഹിബ (ചൈന) ഹന, ഹാദി (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍ റാഷിദ് (ദുബൈ) സറീന കടിയങ്ങാട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/387709/burial-of-sona-jewellery-owner-hameed-to-take-place-this-evening)