---
title: "രവി അരീക്കലിനെ ആവള മഹാത്മ അനുസ്മരിച്ചു"
english_title: "Ravi Areekal Remembrance Avala Mahatma Trust Cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/387746/ravi-areekal-remembrance-avala-mahatma-trust-cheruvannur"
published_at: "2026-10-19T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5d45b098ea_LAILA_1.JPG"
keywords: ["Ravi Areekal", "Avala Mahatma Trust", "Cheruvannur Panchayat"]
---

# രവി അരീക്കലിനെ ആവള മഹാത്മ അനുസ്മരിച്ചു

> **Lead Summary:** **ആവള: **കലാ സാംസ്‌കാരിക പ്രവര്‍ത്തകനും മഹാത്മ ട്രസ്റ്റിന്റെ പ്രഥമ സെക്രട്ടറിയും ആവള യുപി സ്‌കൂള്‍ അധ്യാപകനുമായിരുന്ന രവി അരീക്കലിനെ ആവള മഹാത്മ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു.

## Article Content

**ആവള: **കലാ സാംസ്‌കാരിക പ്രവര്‍ത്തകനും മഹാത്മ ട്രസ്റ്റിന്റെ പ്രഥമ സെക്രട്ടറിയും ആവള യുപി സ്‌കൂള്‍ അധ്യാപകനുമായിരുന്ന രവി അരീക്കലിനെ ആവള മഹാത്മ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു.

പുഷ്പാര്‍ച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സദസ്സ് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ ഉദ്ഘാടനം ചെയ്തു. മഹാത്മ ട്രസ്റ്റ് ചെയര്‍മാന്‍ വിജയന്‍ ആവള അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.പി സജീവന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

അഷറഫ് ചിരക്കര, സരോജിനി രമ്യാലയം, എം.എന്‍ കുഞ്ഞിക്കണ്ണന്‍, സുജീഷ് നല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.കലാ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന രവി അരീക്കലിന്റെ സംഭാവനകളെ സദസ്സ് അനുസ്മരിച്ചു.

മഹാത്മ ട്രസ്റ്റിന്റെ വളര്‍ച്ചയില്‍ അദ്ദേഹം വഹിച്ച പങ്ക് എടുത്തു പറയത്തക്കതാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/387746/ravi-areekal-remembrance-avala-mahatma-trust-cheruvannur)