---
title: "പി.എസ് പാമ്പിരിക്കുന്നിനെ അനുസ്മരിച്ച് ചെറുവണ്ണൂര്‍"
english_title: "PS Pampirikunnu Remembrance RJD NK Valsan Cheruvannur Memorial"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/387755/ps-pampirikunnu-remembrance-nk-valsan-cheruvannur-rjd"
published_at: "2026-10-19T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5daa3aa22d_LAILA_1.JPG"
keywords: ["PS Pampirikunnu", "PS Shankaran Master", "NK Valsan", "Cheruvannur Remembrance"]
---

# പി.എസ് പാമ്പിരിക്കുന്നിനെ അനുസ്മരിച്ച് ചെറുവണ്ണൂര്‍

> **Lead Summary:** **ചെറുവണ്ണൂര്‍: **പ്രമുഖ സോഷ്യലിസ്റ്റും ആവള കുട്ടോത്ത് എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകനും എഴുത്തുകാരനും നാടകഗാന രചയിതാവുമായ പി.എസ് പാമ്പിരിക്കുന്ന് (പി ശങ്കരന്‍) അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. 

## Article Content

**ചെറുവണ്ണൂര്‍: **പ്രമുഖ സോഷ്യലിസ്റ്റും ആവള കുട്ടോത്ത് എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകനും എഴുത്തുകാരനും നാടകഗാന രചയിതാവുമായ പി.എസ് പാമ്പിരിക്കുന്ന് (പി ശങ്കരന്‍) അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. 

ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ വത്സന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.അംഗീകാരം ആഗ്രഹിക്കാത്ത ബഹുമുഖ പ്രതിഭയായിരുന്നു പി.എസ് പാമ്പിരിക്കുന്ന് എന്നും അദ്ദേഹത്തിന്റെ നാടക ഗാനങ്ങളും രചനകളും ലിഖിതങ്ങളായി സൂക്ഷിക്കാന്‍ കഴിയാഞ്ഞത് പുതുതലമുറയ്ക്ക് തീരാനഷ്ടമാണെന്നും, പി.എസ് വിട്ടുപിരിഞ്ഞിട്ട് 2026 ഒക്ടോബര്‍ 18ന് മൂന്നു വര്‍ഷം പൂര്‍ത്തിയാവുകയാണ്. ദീര്‍ഘകാലം പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി ചെറുവണ്ണൂര്‍ പഞ്ചായത്ത് സെക്രട്ടറിയും, കലാ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന അദ്ദേഹം നിരവധി നാടകങ്ങള്‍ക്ക് വേണ്ടി ഗാനരചന നടത്തിയിരുന്നുവെന്നും, നാടകകൃത്തും, സംവിധായകനും കെഎസ്എസ്പി യു ബ്ലോക്ക് വൈസ് പ്രസിഡന്റും, ശ്രീകണ്ഠപുര ശിവക്ഷേത്രം ഭാരവാഹിയും, ചെറുവണ്ണൂര്‍ വോള്‍ഗ തിയേറ്റേഴ്‌സ് ഭാരവാഹിയും തികഞ്ഞ സോഷ്യലിസ്റ്റുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അനുസ്മരണ സമിതിയുടെയും ആര്‍.ജെ.ഡി വാര്‍ഡ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെയാണ് ഓര്‍മദിനം ആചരിച്ചത്. അനുസ്മരണ സമിതി ചെയര്‍മാന്‍ സി. സുജിത് അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് സി.കെ വിനോദ് അനുസ്മരണ പ്രഭാഷണം നടത്തി.

രാവിലെ ശവകുടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചനയ്ക്കും ആര്‍.ജെ.ഡിയുടെ ആഭിമുഖ്യത്തിലുള്ള പ്രഭാതഭേരിക്കും നേതാക്കള്‍ നേതൃത്വം നല്‍കി. കെ.വി വത്സന്‍ നായര്‍, എം അശോകന്‍, എം.കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/387755/ps-pampirikunnu-remembrance-nk-valsan-cheruvannur-rjd)