---
title: "പോറ്റി വളര്‍ത്തിയ കൈകൊണ്ട് തന്നെ! കോഴിക്കോട് മീഞ്ചന്തയില്‍ ലഹരി തര്‍ക്കത്തിനിടെ പിതാവ് മകനെ അടിച്ചുകൊന്നു"
english_title: "Kozhikode Meenchanda Father Beats Son to Death Drug Dispute Misad Murder"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/387913/kozhikode-meenchanda-father-kills-son-drug-dispute-misad-death"
published_at: "2026-10-20T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad7370e51d30_kozhikode-meenchanda-father-kills-son-drug-dispute-misad-death.jpg"
keywords: ["Meenchanda News", "Crime News", "Drug Abuse", "Father Kills Son"]
---

# പോറ്റി വളര്‍ത്തിയ കൈകൊണ്ട് തന്നെ! കോഴിക്കോട് മീഞ്ചന്തയില്‍ ലഹരി തര്‍ക്കത്തിനിടെ പിതാവ് മകനെ അടിച്ചുകൊന്നു

> **Lead Summary:** കോഴിക്കോട്: മീഞ്ചന്തയില്‍ ലഹരി ഉപയോഗത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പിതാവിന്റെ മര്‍ദ്ദനമേറ്റ മകന്‍ മരിച്ചു. സ്വദേശി മിസാദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പരിക്കേറ്റ പിതാവ് ഉമ്മര്‍ കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

കോഴിക്കോട്: മീഞ്ചന്തയില്‍ ലഹരി ഉപയോഗത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പിതാവിന്റെ മര്‍ദ്ദനമേറ്റ മകന്‍ മരിച്ചു. സ്വദേശി മിസാദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പരിക്കേറ്റ പിതാവ് ഉമ്മര്‍ കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മകന്റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വീട്ടില്‍ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് രാവിലെയും ഇതേ വിഷയത്തെച്ചൊല്ലി വാക്കേറ്റമുണ്ടായി. തര്‍ക്കം രൂക്ഷമായതിനിടെ വീട്ടുമുറ്റത്തുണ്ടായിരുന്ന പൈപ്പ് ഉപയോഗിച്ച് ഉമ്മര്‍ കോയ മിസാദിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മിസാദിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടിയുടെ ആഘാതത്തില്‍ പരിക്കേറ്റ ഉമ്മര്‍ കോയയും മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മീഞ്ചന്ത പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/387913/kozhikode-meenchanda-father-kills-son-drug-dispute-misad-death)