---
title: "കൂത്താളി മിത്ര ക്ലിനിക്കിന്റെ സൗജന്യ ചികിത്സാ പദ്ധതിയായ സാദരം പദ്ധതിക്ക് തുടക്കമായി"
english_title: "Koothali Mitra Clinic Free Treatment Scheme Saadaram Relief Patients Thandora Ummer"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/387922/koothali-mitra-clinic-free-treatment-saadaram-thandora-ummer"
published_at: "2026-10-20T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad744540c6ee_koothali-mitra-clinic-free-treatment-saadaram-thandora-ummer.jpg"
keywords: ["Koothali News", "Mitra Clinic", "Free Medical Camp", "Thandora Ummer"]
---

# കൂത്താളി മിത്ര ക്ലിനിക്കിന്റെ സൗജന്യ ചികിത്സാ പദ്ധതിയായ സാദരം പദ്ധതിക്ക് തുടക്കമായി

> **Lead Summary:** **കൂത്താളി: **കൂത്താളി മിത്ര ക്ലിനിക്ക് നടപ്പിലാക്കുന്ന സൗജന്യ ചികിത്സാ പദ്ധതിയായ 'സാദരം' പദ്ധതിക്ക് തുടക്കമായി. സാദരം പദ്ധതിയുടെ പ്രഖ്യാപനം കൂത്താളി പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ തണ്ടോറ നടത്തി. അര്‍ഹതപ്പെട്ട ചികിത്സ ആര്‍ക്കും ലഭ്യമാകാതെ പോകരുത് എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പദ്ധതി രോഗികള്‍ക്ക് ആശ്വാസവും ആതുരസേവന മേഖലയില്‍ മാതൃകയുമാണെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**കൂത്താളി: **കൂത്താളി മിത്ര ക്ലിനിക്ക് നടപ്പിലാക്കുന്ന സൗജന്യ ചികിത്സാ പദ്ധതിയായ 'സാദരം' പദ്ധതിക്ക് തുടക്കമായി. സാദരം പദ്ധതിയുടെ പ്രഖ്യാപനം കൂത്താളി പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ തണ്ടോറ നടത്തി. അര്‍ഹതപ്പെട്ട ചികിത്സ ആര്‍ക്കും ലഭ്യമാകാതെ പോകരുത് എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പദ്ധതി രോഗികള്‍ക്ക് ആശ്വാസവും ആതുരസേവന മേഖലയില്‍ മാതൃകയുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഞായര്‍ ഒഴികെ മറ്റെല്ലാ ദിവസവും ഉച്ചക്ക് 1 മണി മുതല്‍ 3 മണിവരെ രോഗികള്‍ക്ക് ജനറല്‍ ഡോക്ടറുടെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണ് സാദരം. കൂത്താളി പഞ്ചായത്തിലെ മാത്രമല്ല സമീപ പഞ്ചായത്തുകളിലുള്ളവര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.ടി. സുനില്‍ അധ്യക്ഷത വഹിച്ചു. സാധാരണക്കാര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുക എന്നത് സ്വകാര്യ മേഖലയില്‍ അപൂര്‍വ്വമായ സംഭവമാണ്, ഇത്തരം ഉദ്യമത്തിന് നേതൃത്വം നല്‍കിയ മിത്ര ക്ലിനിക്കിന്റെ മാനേജ്‌മെന്റിനെ അഭിനന്ദിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഡോ. അക്ഷയ്, അനുഷ മോള്‍ എന്നിവര്‍ സംസാരിച്ചു. അരുണ്‍ മണമല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജിഫ്ന നന്ദിയും പറഞ്ഞു.

**
**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/387922/koothali-mitra-clinic-free-treatment-saadaram-thandora-ummer)