---
title: "പേരാമ്പ്ര താലൂക്ക് ആശുപത്രിയോടുള്ള സര്‍ക്കാര്‍ അവഗണന : പ്രതിഷേധ ധര്‍ണ്ണയുമായി മുസ്ലിം യൂത്ത് ലീഗ് "
english_title: "Government neglect of Perambra Taluk Hospital: Muslim Youth League protests"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38793/government-neglect-of-perambra-taluk-hospital-muslim-youth-league-protests"
published_at: "2022-04-22T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62627e2c2fd12_HOS1.jpg"
keywords: []
---

# പേരാമ്പ്ര താലൂക്ക് ആശുപത്രിയോടുള്ള സര്‍ക്കാര്‍ അവഗണന : പ്രതിഷേധ ധര്‍ണ്ണയുമായി മുസ്ലിം യൂത്ത് ലീഗ് 

> **Lead Summary:** ** പേരാമ്പ്ര** : ദിവസേന ആയിരകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.

## Article Content

** പേരാമ്പ്ര** : ദിവസേന ആയിരകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.

ധര്‍ണ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ. മുനീര്‍ മുഖ്യ പ്രഭാഷണം നടത്തി.

നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി. മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. ആവശ്യമായ ഡോക്ടര്‍മാരേയോ ജീവനക്കാരെയോ നിയമിക്കാതെ പാര്‍ട്ടി അധീനതയിലുള്ള സ്വകാര്യ ആശുപത്രിയെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്ന അധികൃതര്‍ അതില്‍ നിന്നും പിന്മാറണമെന്നും സ്ഥലം എംഎല്‍എ യും ബ്ലോക്ക് പഞ്ചായത്തും ഈ കാര്യത്തില്‍ കാണിക്കുന്ന അലംഭാവം അവസാനിപ്പിച്ചില്ലെങ്കില്‍ തുടര്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു.

ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി. അഷ്റഫ്, കെ.പി. റസാഖ്, മുഹമ്മദലി കോറോത്ത്, മൊയ്തീന്‍ കക്കിനിക്കണ്ടി, കെ.പി. ഹമീദ്, ആര്‍.കെ. മുഹമ്മദ്, എന്‍.കെ. കുഞ്ഞിമുഹമ്മദ്, നിയാസ് കക്കാട്, സി.പി. സജീര്‍ എന്നിവര്‍ സംസാരിച്ചു.

ധര്‍ണക്ക് സലീം മിലാസ്, കെ.സി. മുഹമ്മദ്, ടി.കെ. നഹാസ്, ഷംസുദ്ധീന്‍ വടക്കയില്‍, സി.കെ. ജറീഷ്, സുബൈര്‍ തുറയൂര്‍, സിദ്ധീഖ് തൊണ്ടിയില്‍, കെ.പി. സമീര്‍, സിറാജ് കിഴക്കേടത്ത്, സി.കെ. ഹാഫിസ് സഈദ് അയനിക്കല്‍, വി.എന്‍. നൗഫല്‍, ഷമീം കക്കറ, ഉബൈദ് കുട്ടോത്ത്, കെ.എം. സുഹൈല്‍, ആഷിദ് ചാവട്ട്, പി.സി. മുഹമ്മദലി, ഷബീര്‍ ചാലില്‍, അഷ്റഫ് ചാലിക്കര എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38793/government-neglect-of-perambra-taluk-hospital-muslim-youth-league-protests)