---
title: "പേരാമ്പ്രയില്‍ കര്‍മ്മ 2K22 ടെക്ക് ഫെസ്റ്റുമായി ഐഡിയല്‍ പ്രൈവറ്റ് ഐടിഐ "
english_title: "Ideal Private ITI with Karma 2K22 Tech Fest in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38821/ideal-private-iti-with-karma-2k22-tech-fest-in-perambra"
published_at: "2022-04-22T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6262997da44ae_IDEAL FEST2.jpg"
keywords: []
---

# പേരാമ്പ്രയില്‍ കര്‍മ്മ 2K22 ടെക്ക് ഫെസ്റ്റുമായി ഐഡിയല്‍ പ്രൈവറ്റ് ഐടിഐ 

> **Lead Summary:** **പേരാമ്പ്ര** : സാങ്കേതികവിദ്യാഭ്യാസ മേഖലയില്‍ പേരാമ്പ്രയിലെ നാഴികക്കല്ലായ ഐഡിയല്‍ ഐടിഐ ഒരുക്കുന്ന കര്‍മ്മ 2K22 ടെക്ക് ഫെസ്റ്റിന് ഏപ്രില്‍ 24 ഞായറാഴ്ച്ച രാവിലെ തിരശ്ശീല ഉയരും.

## Article Content

**പേരാമ്പ്ര** : സാങ്കേതികവിദ്യാഭ്യാസ മേഖലയില്‍ പേരാമ്പ്രയിലെ നാഴികക്കല്ലായ ഐഡിയല്‍ ഐടിഐ ഒരുക്കുന്ന കര്‍മ്മ 2K22 ടെക്ക് ഫെസ്റ്റിന് ഏപ്രില്‍ 24 ഞായറാഴ്ച്ച രാവിലെ തിരശ്ശീല ഉയരും.

പേരാമ്പ്ര കമ്മ്യൂണിറ്റി ഹാളില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ നാടക അക്കാദമി ഗുരുപൂജ അവാര്‍ഡ് ജേതാവ് മുഹമ്മദ് പേരാമ്പ്ര, സംഗീതനാടക അക്കാദമി ഗ്രന്ഥപുരസ്‌കാര ജേതാവ് രാജന്‍ തിരുവോത്ത്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി പൊന്‍പാറ, ഗ്രാമപഞ്ചായത്തംഗം ജോന തുടങ്ങിയവര്‍ പങ്കെടുക്കും.

തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറും. ഐഡിയല്‍ ഐടിഐ യില്‍ നിന്നും വിവിധ ട്രേഡുകളില്‍ നൈപുണ്ണ്യം നേടിയ വിദ്യാര്‍ഥികള്‍ അവരുടെ സാങ്കേതിക അറിവുകള്‍ കാഴ്ച്ച വെക്കുന്നു.

കെട്ടിട നിര്‍മ്മാണ മേഖലയിലെ നൂതന ടെക്‌നോളജികള്‍, പരിസ്ഥിതി സൗഹാര്‍ദ്ദപരമായതും ചെലവു കുറഞ്ഞതുമായ ഗൃഹനിര്‍മ്മാണ രീതികള്‍, കുടില്‍ വ്യവസായ മേഖലയില്‍ വരുമാനമുണ്ടാക്കാവുന്ന നൂതനവിദ്യകള്‍, വാഹലമേഖലയിലെ മികവുറ്റ കണ്ടുപിടുത്തങ്ങള്‍ ബേസിക് ടെക്‌നോളജികള്‍, എയര്‍ കണ്ടീഷനിംഗ് സിസ്റ്റത്തിലെ പവര്‍ സേവിംഗ് ടെക്‌നോളജി, ഇലക്ട്രോണിക്‌സ് മേഖലയിലെ നൂതന ടെക്‌നോളജികള്‍ എന്നിവയാണ് ടെക്ക് ഫെസ്റ്റില്‍ വിദ്യാര്‍ഥികള്‍ കാഴ്ച്ച വെക്കുന്നത്.

കൂടാതെ ഇരുചക്രവാഹനങ്ങളുടെ സൗജന്യപരിശോധനയും ഓയില്‍ സെര്‍വ്വീസും ഉണ്ടായിരിക്കും. വിദ്യാര്‍ഥികളുടെ പ്രൊജക്റ്റും പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ പരിചയപ്പെടുത്തുന്നതും കൂടാതെ ഒരുക്കുന്ന ഫുഡ് കോര്‍ട്ടും ഡിജെ സംഗീതത്തോടുകൂടിയ കള്‍ച്ചറല്‍ പ്രോഗ്രാമും ഫെസ്റ്റിന് മാറ്റ് കൂട്ടും.

കേന്ദ്ര സര്‍ക്കാറിന്റെ എന്‍സിവിടി അംഗീകാരവും സംസ്ഥാന സര്‍ക്കാറിന്റെ കെജിസിഇ അംഗീകാരവുമുള്ള പേരാമ്പ്ര ഐഡിയല്‍ പ്രൈവറ്റ് ഐടിഐ സാങ്കേതികവിദ്യാഭ്യാസ മേഖലയില്‍ പേരാമ്പ്രയുടെ മുഖമുദ്രയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38821/ideal-private-iti-with-karma-2k22-tech-fest-in-perambra)