---
title: "പാലേരി പാറക്കടവില്‍ ഇടിമിന്നലില്‍ വീടിന്റെ വയറിങ് കത്തിനശിച്ചു - ലക്ഷങ്ങളുടെ നഷ്ടം"
english_title: "Lightning Strike Damages House Wiring in Paleri Parakkadavu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388247/paleri-parakkadavu-lightning-strike-house-wiring-damaged"
published_at: "2026-10-22T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ada3c996198c_plo.jpg"
keywords: ["Perambra News", "Paleri News", "Lightning Strike", "Parakkadavu News"]
---

# പാലേരി പാറക്കടവില്‍ ഇടിമിന്നലില്‍ വീടിന്റെ വയറിങ് കത്തിനശിച്ചു - ലക്ഷങ്ങളുടെ നഷ്ടം

> **Lead Summary:** പാലേരി: പാലേരി പാറക്കടവില്‍ ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് വീട്ടിലെ വൈദ്യുതി വയറിങ് പൂര്‍ണമായും കത്തി നശിച്ചു. അരീക്കണ്ടി വിഷ്ണുവിന്റെ വീട്ടിലാണ് ഇന്ന് വൈകുന്നേരം നാലുമണിയോടെ ഉണ്ടായ ഇടിമിന്നലില്‍ നാശനഷ്ടം സംഭവിച്ചത്.

## Article Content

പാലേരി: പാലേരി പാറക്കടവില്‍ ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് വീട്ടിലെ വൈദ്യുതി വയറിങ് പൂര്‍ണമായും കത്തി നശിച്ചു. അരീക്കണ്ടി വിഷ്ണുവിന്റെ വീട്ടിലാണ് ഇന്ന് വൈകുന്നേരം നാലുമണിയോടെ ഉണ്ടായ ഇടിമിന്നലില്‍ നാശനഷ്ടം സംഭവിച്ചത്.

വീട്ടിലെ മെയിന്‍ സ്വിച്ച് പൂര്‍ണ്ണമായും കത്തിനശിച്ചു. കൂടാതെ വൈദ്യുതി വയറുകളും കത്തി നശിച്ചു. അടുക്കളഭാഗത്തെ സ്വിച്ചുകളും ഹാളിലെ ബള്‍ബും പൊട്ടിതെറിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്ന സമയത്താണ് അപകടമുണ്ടായത്. ആര്‍ക്കും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരം പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലും അനുഭവപ്പെട്ടിരുന്നു. സംഭവത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. പ്രദേശത്ത് വൈദ്യുതി നിലച്ചിരിക്കയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388247/paleri-parakkadavu-lightning-strike-house-wiring-damaged)