---
title: " ബൈക്കിന് പിന്നില്‍ ലോറി ഇടിച്ചു പിഞ്ചുബാലികയ്ക്ക് ദാരുണാന്ത്യം"
english_title: "The lorry hit the back of the bike and the young girl had a bad end"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38828/the-lorry-hit-the-back-of-the-bike-and-the-young-girl-had-a-bad-end"
published_at: "2022-04-22T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6262bf4407f3e_dddd.jpg"
keywords: []
---

#  ബൈക്കിന് പിന്നില്‍ ലോറി ഇടിച്ചു പിഞ്ചുബാലികയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** ** കായണ്ണ**:കായണ്ണയില്‍ ബൈക്കിന് പിന്നില്‍ ലോറി ഇടിച്ചു 12 വയസ്സുകാരിക്ക് ദാരുണാന്ത്യം. ഇന്ന് ഉച്ചക്ക് 12.30 മണിയോടാണ് സംഭവം. പേരാമ്പ്ര എ യു പി സ്‌ക്കുള്‍ 7ാം ക്ലാസ് വിദ്യാര്‍ത്ഥിനി ്‌നിരജ്ഞനയാണ് മരിച്ചത്.

## Article Content

** കായണ്ണ**:കായണ്ണയില്‍ ബൈക്കിന് പിന്നില്‍ ലോറി ഇടിച്ചു 12 വയസ്സുകാരിക്ക് ദാരുണാന്ത്യം. ഇന്ന് ഉച്ചക്ക് 12.30 മണിയോടാണ് സംഭവം. പേരാമ്പ്ര എ യു പി സ്‌ക്കുള്‍ 7ാം ക്ലാസ് വിദ്യാര്‍ത്ഥിനി ്‌നിരജ്ഞനയാണ് മരിച്ചത്.

യു എസ് എസ് ക്ലാസ് കഴിഞ്ഞ് വരുമ്പോള്‍ കായണ്ണ കനാല്‍ റോഡില്‍ വെച്ചാണ് അപകടം നടന്നത്. സഹപാഠിയൊന്നിച്ച് അവളുടെ പിതാവിന്റെ ബൈക്കിന് പിന്നില്‍ യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്.

ടിപ്പറിടിച്ച ബൈക്കില്‍ നിന്ന് റോഡിലേക്ക് വീണാണ് പരുക്കേറ്റത്. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിരജ്ഞനയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ബൈക്ക് ഓടിച്ച യുവാവും മകളും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌ക്കാരം നാളെ വീട്ടുവളപ്പില്‍.

കായണ്ണ പാടയാട്ടുപൊയില്‍ പി.പി. ഷിജുവിന്റെയും കായണ്ണ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരി ഷിജിയുടെയും മകളാണ്. സഹോദരന്‍ നൗമിക് (പേരാമ്പ്ര എയുപി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38828/the-lorry-hit-the-back-of-the-bike-and-the-young-girl-had-a-bad-end)