---
title: "ഡോ. കെ ജി അടിയോടി അനുസ്മരണവും, മണ്ഡലം കോണ്‍ഗ്രസ് കണ്‍വെന്‍ഷനും സംഘടിപ്പിച്ചു"
english_title: "Dr K G Adiyodi Was Symbol Of Nobility In Politics Says PM Niyas"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388320/dr-kg-adiyodi-nobility-symbol-pm-niyas-koothali"
published_at: "2026-10-23T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adafe2689c8d_dr-kg-adiyodi-nobility-symbol-pm-niyas-koothali.JPG"
keywords: ["Koothali News", "Dr KG Adiyodi", "PM Niyas", "Congress News", "KPCC"]
---

# ഡോ. കെ ജി അടിയോടി അനുസ്മരണവും, മണ്ഡലം കോണ്‍ഗ്രസ് കണ്‍വെന്‍ഷനും സംഘടിപ്പിച്ചു

> **Lead Summary:** **കൂത്താളി: **കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ. കെ.ജി അടിയോടി അനുസ്മരണവും, മണ്ഡലം കോണ്‍ഗ്രസ് കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പി.എം നിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**കൂത്താളി: **കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ. കെ.ജി അടിയോടി അനുസ്മരണവും, മണ്ഡലം കോണ്‍ഗ്രസ് കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പി.എം നിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു.

കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നേതാക്കളില്‍ ഒരാളും, കുലീനതയും അപാരമായ പാണ്ഡിത്യവും ഒത്തുചേര്‍ന്ന വ്യക്തിത്വവുമായിരുന്നു ഡോ. കെ.ജി അടിയോടിയെന്ന് അദ്ദേഹം പറഞ്ഞു.

സ്വാര്‍ത്ഥതയില്ലാത്ത പൊതുപ്രവര്‍ത്തനത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടംനേടിയ നേതാവായിരുന്നു ഡോ. അടിയോടിയെന്നും രാഷ്ട്രീയത്തെ ജനസേവനത്തിനുള്ള മാര്‍ഗ്ഗമായി മാത്രം കണ്ട അദ്ദേഹം, തന്റെ പാണ്ഡിത്യവും ഭരണമികവും കേരളത്തിന്റെ വികസനത്തിനായി പൂര്‍ണ്ണമായി വിനിയോഗിച്ചു. വരുംതലമുറയിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് എന്നും മാതൃകയാക്കാവുന്ന ഉദാത്തമായ ജീവിതശൈലിയായിരുന്നു അദ്ദേഹത്തിന്റേതെന്നും പി.എം നിയാസ് കൂട്ടിച്ചേര്‍ത്തു.

കൂത്താളിയിലെ കനോത്ത് തറവാട് വീട്ടില്‍ നടന്ന ചടങ്ങില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജന്‍ കെ പുതിയേടത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം സത്യന്‍ കടിയങ്ങാട് മുഖ്യ പ്രഭാഷണം നടത്തി.

ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഇ അശോകന്‍, രാജന്‍ മരുതേരി, ഇ.വി രാമചന്ദ്രന്‍, പി കുഞ്ഞിമൊയ്തി, ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ മധുകൃഷ്ണന്‍, ഉമ്മര്‍ തണ്ടോറ, പി.ജെ തോമസ്, പി.എം പ്രകാശന്‍, മോഹന്‍ദാസ് ഓണിയില്‍, ഇ.ടി സത്യന്‍, ബാബു തത്തക്കാടന്‍, സി.കെ ബാലന്‍, പി.കെ ശ്രീധരന്‍, പി.എസ് സുനില്‍കുമാര്‍, പി.സി രാധാകൃഷ്ണന്‍, പത്മാവതി തുടങ്ങിയവര്‍ ഡോ. കെ.ജി അടിയോടിയുടെ സ്മരണ പുതുക്കി സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ എം.കെ കുഞ്ഞബ്ദുള്ള സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.എം സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388320/dr-kg-adiyodi-nobility-symbol-pm-niyas-koothali)