---
title: "നിര്‍മ്മിതബുദ്ധി ചിത്രകലയ്ക്ക് വെല്ലുവിളിയെന്നപോലെ പ്രചോദനവുമാണ് - ചിത്രസംവാദത്തോടെ പ്രദര്‍ശനം സമാപിച്ചു"
english_title: "Artificial Intelligence Is Both Challenge And Inspiration For Painting - Soul of Colours Exhibition Ends"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388324/ai-challenge-inspiration-painting-soul-of-colours-exhibition-perambra-ends"
published_at: "2026-10-23T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb02dd2eabd_ai-challenge-inspiration-painting-soul-of-colours-exhibition-perambra-ends.JPG"
keywords: ["Lalithakala Academy", "Soul Of Colours", "The Camp Perambra", "Art Exhibition", "Artificial Intelligence Art"]
---

# നിര്‍മ്മിതബുദ്ധി ചിത്രകലയ്ക്ക് വെല്ലുവിളിയെന്നപോലെ പ്രചോദനവുമാണ് - ചിത്രസംവാദത്തോടെ പ്രദര്‍ശനം സമാപിച്ചു

> **Lead Summary:** **കോഴിക്കോട്: **നിര്‍മ്മിതബുദ്ധി ചിത്രകലയ്ക്ക് വെല്ലുവിളിയെന്നപോലെ പ്രചോദനവുമാണെന്ന് ചിത്രസംവാദത്തില്‍ അഭിപ്രായം. ലളിതകലാ അക്കാദമി ഗ്യാലറിയില്‍ ദി ക്യാമ്പ് പേരാമ്പ്രയുടെ സോള്‍ ഓഫ് കളേഴ്‌സ് എന്ന പ്രദര്‍ശനത്തിന്റെ ഭാഗമായി കല, സമകാലം എന്ന ചിത്രസംവാദം നടന്നു.

## Article Content

**കോഴിക്കോട്: **നിര്‍മ്മിതബുദ്ധി ചിത്രകലയ്ക്ക് വെല്ലുവിളിയെന്നപോലെ പ്രചോദനവുമാണെന്ന് ചിത്രസംവാദത്തില്‍ അഭിപ്രായം. ലളിതകലാ അക്കാദമി ഗ്യാലറിയില്‍ ദി ക്യാമ്പ് പേരാമ്പ്രയുടെ സോള്‍ ഓഫ് കളേഴ്‌സ് എന്ന പ്രദര്‍ശനത്തിന്റെ ഭാഗമായി കല, സമകാലം എന്ന ചിത്രസംവാദം നടന്നു.

നിര്‍മ്മിതബുദ്ധിയുടെ കാലത്ത് ചിത്രകല വെല്ലുവിളികളെ നേരിടുക മാത്രമല്ല വലിയ പ്രചോദനങ്ങള്‍ ലഭിക്കുന്നുമുണ്ട് എന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഷിനോജ് ചോറന്‍, ടി ദീപേഷ്, മജ്‌നി തിരുവങ്ങൂര്‍, മോഹനന്‍ ചേനോളി, സചിത്രന്‍ പേരാമ്പ്ര എന്നീ യുവ ചിത്രകൃത്തുക്കളും നിരൂപകരുമടങ്ങുന്ന പാനല്‍ ചിത്രകലയുടെ ഭാവി ഇരുളടയുന്നില്ല എന്ന പ്രത്യാശ പ്രകടിപ്പിച്ചു.

സോമനാഥന്‍ പി മോഡറേറ്ററായ ചടങ്ങിന് ക്യൂറേറ്റര്‍ കെ.സി രാജീവന്‍ സ്വാഗതവും ശ്രീജേഷ് ശ്രീതിലകം നന്ദിയും പറഞ്ഞു. സദസ്യരുടെ ഉത്സാഹപൂര്‍വമായ ഇടപെടലുണ്ടായി. ചര്‍ച്ചയോടെ ആറു ദിവസമായി നടന്നുവരുന്ന ചിത്രപ്രദര്‍ശനത്തിന് സമാപനമായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388324/ai-challenge-inspiration-painting-soul-of-colours-exhibition-perambra-ends)