---
title: "സ്വരലയ ശാസ്ത്രീയ സംഗീത വിദ്യാലയത്തിന്റെ ഔപചാരിക ഉദ്ഘാടനം നടത്തി"
english_title: "waralaya Classical Music School Inauguration Anand Kavumvattam Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388329/swaralaya-classical-music-school-inauguration-anand-kavumvattam"
published_at: "2026-10-23T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb05ec158ae_LAILA_1.JPG"
keywords: ["Swaralaya Music School", "Anand Kavumvattam", "Perambra Music School", "Parvana Abhilash"]
---

# സ്വരലയ ശാസ്ത്രീയ സംഗീത വിദ്യാലയത്തിന്റെ ഔപചാരിക ഉദ്ഘാടനം നടത്തി

> **Lead Summary:** **പേരാമ്പ്ര: **സ്വരലയ ശാസ്ത്രീയ സംഗീത വിദ്യാലയത്തിന്റെ ഔപചാരിക ഉദ്ഘാടനം നടത്തി. പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനുമായ ആനന്ദ് കാവുംവട്ടം, കലാ ദീപം ഡയറക്ടര്‍ കലാമണ്ഡലം വിദ്യ ശ്രീജിത്ത്, പ്രശസ്ത ഗായിക അമൃത സൂപ്പര്‍ സ്റ്റാര്‍ ഫെയിം കുമാരി പാര്‍വണ അഭിലാഷ്, അര്‍ജുന്‍ നായകനായ തമിഴ് സൂപ്പര്‍ ഹിറ്റ് ബ്ലാസ്റ്റ് സിനിമയിലൂടെ പ്രശസ്തയായ ബാലതാരം ബേബി ശിവകാമി, ദേവദാസ് പേരാമ്പ്ര തുടങ്ങിയവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

**പേരാമ്പ്ര: **സ്വരലയ ശാസ്ത്രീയ സംഗീത വിദ്യാലയത്തിന്റെ ഔപചാരിക ഉദ്ഘാടനം നടത്തി. പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനുമായ ആനന്ദ് കാവുംവട്ടം, കലാ ദീപം ഡയറക്ടര്‍ കലാമണ്ഡലം വിദ്യ ശ്രീജിത്ത്, പ്രശസ്ത ഗായിക അമൃത സൂപ്പര്‍ സ്റ്റാര്‍ ഫെയിം കുമാരി പാര്‍വണ അഭിലാഷ്, അര്‍ജുന്‍ നായകനായ തമിഴ് സൂപ്പര്‍ ഹിറ്റ് ബ്ലാസ്റ്റ് സിനിമയിലൂടെ പ്രശസ്തയായ ബാലതാരം ബേബി ശിവകാമി, ദേവദാസ് പേരാമ്പ്ര തുടങ്ങിയവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.

ഗാനരചയിതാവ് രമേഷ് കാവില്‍, പ്രശസ്ത ചിത്രകാരന്‍ ഇ.പി സജീവന്‍, ഡോ.ഹരീന്ദ്രനാഥ്, ഗായിക സിന്ധു പേരാമ്പ്ര തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് ചടങ്ങില്‍ വെച്ച് ആനന്ദ് കാവുംവട്ടത്തിനെ സി.എം സുനില്‍കുമാര്‍ പൊന്നാട അണിച്ച് ആദരിച്ചു.

സംഗീത വിദ്യാര്‍ത്ഥികള്‍ക്ക് ഗുരു ആനന്ദ് കാവുംവട്ടം ദക്ഷിണ സ്വീകരിച്ച് വിദ്യാരംഭം കുറിച്ചു.ശോഭിഷ് പേരാമ്പ്ര സ്വാഗതം പറഞ്ഞ ചടങ്ങിന് വിനീത് പേരാമ്പ്ര നന്ദിയും പറഞ്ഞു. തുടര്‍ന്ന് രമേഷ് കാവിലിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വേണ്ടി സംഗീത പരിപാടിയും നടത്തി. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388329/swaralaya-classical-music-school-inauguration-anand-kavumvattam)