---
title: "സംസ്ഥാന കായികമേളയിൽ നവ്യാനുഭവമായി വല്ലം മെടയൽ മത്സരം"
english_title: "Vallam Making Competition State Sports Meet Green Protocol Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388342/vallam-making-competition-state-sports-meet-green-protocol"
published_at: "2026-10-23T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb0d96052bc_LAILA_1.JPG"
keywords: ["Vallam Making Competition", "Green Protocol Committee", "State Sports Meet", "KM Govindan Samudra"]
---

# സംസ്ഥാന കായികമേളയിൽ നവ്യാനുഭവമായി വല്ലം മെടയൽ മത്സരം

> **Lead Summary:** **പേരാമ്പ്ര: **സംസ്ഥാന കായിക മേളയുടെ ഭാഗമായി ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി വല്ലം മെടയല്‍ മത്സരം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ എരവത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **സംസ്ഥാന കായിക മേളയുടെ ഭാഗമായി ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി വല്ലം മെടയല്‍ മത്സരം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ എരവത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

പഴയ തലമുറ കാര്‍ഷിക ആവശ്യങ്ങള്‍ക്കും വീട്ടാവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്ന വല്ലങ്ങള്‍ പിന്നീട് പ്ലാസ്റ്റിക്, റബ്ബര്‍ കൊട്ടകള്‍ വന്നതോടെ അപ്രത്യക്ഷമാവുകയായിരുന്നു.

പുതിയ തലമുറക്ക് കേട്ട് മാത്രം പരിചയമുള്ള വല്ലങ്ങള്‍ കണ്‍മുന്നില്‍ ഓല കൊണ്ട് നിര്‍മിച്ചത് കൗതുകമായി.തെങ്ങോല കൊണ്ടുള്ള വല്ല നിര്‍മാണ മത്സരത്തില്‍ പങ്കെടുക്കാന്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മുപ്പതോളം പേര്‍ എത്തി.

പേരാമ്പ്ര സ്വദേശി കെ.എം ഗോവിന്ദന്‍ സമുദ്ര ഒന്നാം സമ്മാനമായ ഗോള്‍ഡ് കോയിന്‍ കരസ്ഥമാക്കി. നിഷ പി വെള്ളലശ്ശേരി, സ്‌നേഹ പ്രഭ വെള്ളന്നൂര്‍ യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി.ടൈല്‍സ്, പുസ്തകങ്ങള്‍ തുടങ്ങിയവ കവര്‍ ചെയ്ത് വരുന്ന പ്ലാസ്റ്റിക് വയര്‍ കൊണ്ട് കുട്ട മെടയുന്ന പ്രദര്‍ശനവും മത്സരത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

ചെറുവാടി സ്വദേശിനി എഴുപത്തിയേഴ് പിന്നിട്ട ചോല ഖദീജ ഉമ്മയാണ് ലൈവായി കുട്ട മെടഞ്ഞ് മത്സരിക്കാന്‍ എത്തിയവര്‍ക്കും കാണാനെത്തിയവര്‍ക്കും പ്രചോദനമായത്. ഖദീജ ഉമ്മയെ ചടങ്ങില്‍ വെച്ച് ആദരിച്ചു.

മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനവും നല്‍കി. നിര്‍മിച്ച വല്ലങ്ങള്‍ കായികമേളയില്‍ വേസ്റ്റ് ശേഖരിച്ച് സംസ്‌കരിക്കാന്‍ ഉപയോഗിക്കും. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388342/vallam-making-competition-state-sports-meet-green-protocol)