---
title: "ഇടിമിന്നലില്‍ വീടിന് നാശനഷ്ടം - ചുവര് അടര്‍ന്നുവീണു, വയറിംഗ് കത്തി"
english_title: "House Damaged In Lightning Strike At Kaithayullaparambil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388376/house-damaged-lightning-strike-kaithayullaparambil"
published_at: "2026-10-23T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb3574c52bd_house-damaged-lightning-strike-kaithayullaparambil.jpg"
keywords: ["Perambra News", "Lightning Strike", "House Damage", "Rain News"]
---

# ഇടിമിന്നലില്‍ വീടിന് നാശനഷ്ടം - ചുവര് അടര്‍ന്നുവീണു, വയറിംഗ് കത്തി

> **Lead Summary:** **പേരാമ്പ്ര:** ഇന്നലെ വൈകുന്നേരം 4 മണിയോടെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ വീടിന് നാശനഷ്ടങ്ങള്‍ സംഭവിച്ചു. മുളിയങ്ങല്‍ കൈതയുള്ള പറമ്പില്‍ രാജന്‍ ശോഭ എന്നിവരുടെ വീടിനാണ് നാശനഷ്ടം സംഭവിച്ചത്.

## Article Content

**പേരാമ്പ്ര:** ഇന്നലെ വൈകുന്നേരം 4 മണിയോടെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ വീടിന് നാശനഷ്ടങ്ങള്‍ സംഭവിച്ചു. മുളിയങ്ങല്‍ കൈതയുള്ള പറമ്പില്‍ രാജന്‍ ശോഭ എന്നിവരുടെ വീടിനാണ് നാശനഷ്ടം സംഭവിച്ചത്.

ഇടിമിന്നലിനെ തുടര്‍ന്ന് വീടിന്റെ ചുവരിന്റെ ഒരു ഭാഗം അടര്‍ന്നു വീഴുകയും വീട്ടിലെ വയറിംഗ് പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തു. ബള്‍ബുകളും സ്വിച്ച് ബോഡുകളും കുത്തിവെച്ചിരുന്ന അയണ്‍ ബോക്‌സും പൊട്ടിത്തെറിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലും അനുഭവപ്പെട്ടിരുന്നു. സംഭവത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388376/house-damaged-lightning-strike-kaithayullaparambil)