---
title: "ആവളയില്‍ സി.പി.എം - സി.പി.ഐ സംഘര്‍ഷം : നാലു പേര്‍ക്ക് പരിക്ക് "
english_title: "CPM-CPI clash in Avala,: Four injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38848/cpm-cpi-clash-in-avala-four-injured"
published_at: "2022-04-22T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6262e34d6e4f5_dddd.jpg"
keywords: []
---

# ആവളയില്‍ സി.പി.എം - സി.പി.ഐ സംഘര്‍ഷം : നാലു പേര്‍ക്ക് പരിക്ക് 

> **Lead Summary:** ** പേരാമ്പ്ര : **ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ ആവളയില്‍ സി.പി.എം - സി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷത്തില്‍. സി.പി.എം പ്രവര്‍ത്തകരായ പീടികയുള്ളതില്‍ പ്രമോദ് , സായന്ത് കേളിക , സി.പി.ഐ പ്രവര്‍ത്തകരായ കെ.എം. ലിനീഷ്, അഖില്‍ കേളോത്ത് എന്നിവര്‍ക്ക് പരുക്കേറ്റു.

## Article Content

** പേരാമ്പ്ര : **ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ ആവളയില്‍ സി.പി.എം - സി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷത്തില്‍. സി.പി.എം പ്രവര്‍ത്തകരായ പീടികയുള്ളതില്‍ പ്രമോദ് , സായന്ത് കേളിക , സി.പി.ഐ പ്രവര്‍ത്തകരായ കെ.എം. ലിനീഷ്, അഖില്‍ കേളോത്ത് എന്നിവര്‍ക്ക് പരുക്കേറ്റു.

പന്നിമുക്ക് - ആവള റോഡ് നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ച് മഠത്തില്‍ മുക്കില്‍ സി.പി.ഐ നേതൃത്വത്തില്‍ നടത്തിയ റോഡ് ഉപരോധ സമരത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.

റോഡ് ഉപരോധം ചോദ്യം ചെയ്ത സി.പി.എം പ്രവര്‍ത്തകരെ സി.പി.ഐക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. മുന്നറിയിപ്പ് ഇല്ലാതെ സമരം നടത്തിയത് നിരവധി യാത്രക്കാരെ പ്രയാസത്തിലാക്കിയെന്നും സി.പി.എം ചൂണ്ടിക്കാട്ടുന്നു.

റോഡ് പ്രവൃത്തി മുടങ്ങി കിടക്കുന്നതു കാരണം രണ്ട് വര്‍ഷത്തോളമായി ആളുകള്‍ പ്രയാസപ്പെടുകയാണ്. ഇത് അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് സമരം നടത്തിയതെന്ന് സി.പി.ഐ ചൂണ്ടികാണിക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38848/cpm-cpi-clash-in-avala-four-injured)