---
title: "മുന്‍മന്ത്രി ഡോ: കെ.ജി അടിയോടിയുടെ 39-ാം ചരമദിനം ആചരിച്ചു"
english_title: "Former Minister Dr KG Adiyodi 39th Death Anniversary Observed Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388496/former-minister-dr-kg-adiyodi-39th-death-anniversary-perambra-congress"
published_at: "2026-10-24T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc4b79464dc_former-minister-dr-kg-adiyodi-39th-death-anniversary-perambra-congress.jpg"
keywords: ["Perambra News", "Dr KG Adiyodi", "Congress", "Death Anniversary", "Perambra Mandalam"]
---

# മുന്‍മന്ത്രി ഡോ: കെ.ജി അടിയോടിയുടെ 39-ാം ചരമദിനം ആചരിച്ചു

> **Lead Summary:** പേരാമ്പ്ര: മുന്‍മന്ത്രിയും എംപിയും പിഎസ്സി ചെയര്‍മാനും ആയിരുന്ന ഡോ കെ.ജി അടിയോടിയുടെ 39-ാം ചരമദിനം പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി രാജന്‍ മാരുതേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ മധുകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

## Article Content

പേരാമ്പ്ര: മുന്‍മന്ത്രിയും എംപിയും പിഎസ്സി ചെയര്‍മാനും ആയിരുന്ന ഡോ കെ.ജി അടിയോടിയുടെ 39-ാം ചരമദിനം പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി രാജന്‍ മാരുതേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ മധുകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി, പി.എം പ്രകാശന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, ബാബു തത്തക്കാടന്‍, രേഷ്മ പൊയില്‍, എന്‍ ഹരിദാസന്‍, കെ.പി മായിന്‍കുട്ടി, മനോജ് ചെറുവോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388496/former-minister-dr-kg-adiyodi-39th-death-anniversary-perambra-congress)