---
title: "മേലടി ഉപജില്ല കലോത്സവം നവംബര്‍ 16 മുതല്‍ 19 വരെ ആവളയില്‍; ലോഗോ പ്രകാശനം ചെയ്തു"
english_title: "Melady Sub District Kalolsavam November 16 to 19 At GHSS Avala Logo Released"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388542/melady-sub-district-kalolsavam-nov16-19-avala-ghss-logo-released"
published_at: "2026-10-24T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc78a85c43f_mel.jpg"
keywords: ["Avala News", "Cheruvannur News", "Sub District Kalolsavam", "GHSS Avala"]
---

# മേലടി ഉപജില്ല കലോത്സവം നവംബര്‍ 16 മുതല്‍ 19 വരെ ആവളയില്‍; ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** **ആവള: **മേലടി ഉപജില്ല കലോത്സവം നവംബര്‍ 16 മുതല്‍ 19 വരെ ജിഎച്ച്എസ്എസ് ആവളയില്‍ വെച്ച് നടക്കും. മേളയുടെ ലോഗോ പ്രകാശനം ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്വാഗതസംഘം ചെയര്‍പേഴ്‌സണുമായ നളിനി നല്ലൂര്‍ നിര്‍വ്വഹിച്ചു.

## Article Content

**ആവള: **മേലടി ഉപജില്ല കലോത്സവം നവംബര്‍ 16 മുതല്‍ 19 വരെ ജിഎച്ച്എസ്എസ് ആവളയില്‍ വെച്ച് നടക്കും. മേളയുടെ ലോഗോ പ്രകാശനം ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്വാഗതസംഘം ചെയര്‍പേഴ്‌സണുമായ നളിനി നല്ലൂര്‍ നിര്‍വ്വഹിച്ചു.

സ്വാഗതസംഘം ജനറല്‍ കണ്‍വീനറും സ്‌കൂള്‍ പ്രിന്‍സിപ്പലുമായ സജീവന്‍ ലോഗോ ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റ് വി.പി ഷൈനി അധ്യക്ഷത വഹിച്ചു. വിശദീകരണം എച്ച്എം ഫോറം കണ്‍വീനര്‍ സജീവ കുഞ്ഞോത്തും നടത്തി.

വാര്‍ഡ് മെമ്പര്‍മാരായ നഫീസ കോയിലോത്ത്, പ്രമോദ് ദാസ്, അഷ്‌റഫ്, കെ അമ്മത്, ഉണ്ണികൃഷ്ണന്‍, ഷാനവാസ് കൈവേലി എന്നിവര്‍ സംസാരിച്ചു. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ രഘുനാഥ് സ്വാഗതവും കണ്‍വീനര്‍ എസ്.ബി സുഭാഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388542/melady-sub-district-kalolsavam-nov16-19-avala-ghss-logo-released)