---
title: "കുടിശ്ശികയായ ക്ഷേമനിധി വിരമിക്കല്‍ ആനുകൂല്യം ഒറ്റത്തവണയായി വിതരണം ചെയ്യുക; ഡികെടിഎഫ്"
english_title: "DKTF Perambra Constituency Convention Demands Pending Welfare Retirement Benefits"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388694/dktf-perambra-convention-demands-pending-welfare-retirement-benefits"
published_at: "2026-10-25T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ade107f752b6_dktf-perambra-convention-demands-pending-welfare-retirement-benefits.jpg"
keywords: ["Koyilandy News", "Perambra News", "DKTF News", "Kerala News", "Farmers Workers News"]
---

# കുടിശ്ശികയായ ക്ഷേമനിധി വിരമിക്കല്‍ ആനുകൂല്യം ഒറ്റത്തവണയായി വിതരണം ചെയ്യുക; ഡികെടിഎഫ്

> **Lead Summary:** പേരാമ്പ്ര: 2018 മുതല്‍ കുടിശ്ശികയായ വിരമിക്കല്‍ ആനുകൂല്യം ഒറ്റത്തവണയായി ഉടന്‍ വിതരണം ചെയ്യണമെന്ന് ഡികെടിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ക്ഷേമനിധിയില്‍ ചേര്‍ന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും ഉപാധിരഹിതമായി പെന്‍ഷന്‍ അനുവദിക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

## Article Content

പേരാമ്പ്ര: 2018 മുതല്‍ കുടിശ്ശികയായ വിരമിക്കല്‍ ആനുകൂല്യം ഒറ്റത്തവണയായി ഉടന്‍ വിതരണം ചെയ്യണമെന്ന് ഡികെടിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ക്ഷേമനിധിയില്‍ ചേര്‍ന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും ഉപാധിരഹിതമായി പെന്‍ഷന്‍ അനുവദിക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഡികെടിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് യു.വി ദിനേശ് മണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി മുഖ്യാതിഥി ആയിരുന്നു. ജില്ലാ പ്രസിഡന്റ് കെ.പി മനോജ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് എന്‍ ഹരിദാസന്‍ അധ്യക്ഷത വഹിച്ചു.

പി.സി രാധാകൃഷ്ണന്‍, ലതിക വിനോദ്, മഹിമ രാഘവന്‍ നായര്‍, ബാബു തത്തക്കാടന്‍, അനീഷ് ഉള്ള്യേരി, കുട്ട്യാലി കീഴരിയൂര്‍, കുഞ്ഞിക്കേളപ്പന്‍, യു.കെ അശോകന്‍, വി.കെ രമേശന്‍, അശോകന്‍ പെരുമ്പട്ടാട്ട്, പി.കെ ദിനേശന്‍, പി.വി പത്മാവതി, പത്മിനി നെരവത്ത്, സത്യന്‍ കല്ലോട് എന്നിവര്‍ സംസാരിച്ചു. കര്‍ഷകശ്രീ അവാര്‍ഡ് നേടിയവരെയും മുതിര്‍ന്ന കര്‍ഷക തൊഴിലാളികളെയും ചടങ്ങില്‍ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388694/dktf-perambra-convention-demands-pending-welfare-retirement-benefits)