---
title: "ശിഹാബ് കന്നാട്ടിക്ക് ജന്മനാട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി"
english_title: "Shihab Kannatty Honored by Kannatty Branch Muslim League"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388704/shihab-kannatty-honored-by-kannatty-branch-muslim-league"
published_at: "2026-10-25T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ade1fa963de5_shihab-kannatty-honored-by-kannatty-branch-muslim-league.jpg"
keywords: ["Changaroth News", "Muslim League News", "Muslim Youth League News"]
---

# ശിഹാബ് കന്നാട്ടിക്ക് ജന്മനാട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി

> **Lead Summary:** **പേരാമ്പ്ര:** കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ശിഹാബ് കന്നാട്ടിക്ക് ജന്മനാട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന ശിഹാബിന് അര്‍ഹമായ അംഗീകാരമാണ് ലഭിച്ചതെന്ന് യോഗം അഭിപ്രായപ്പെട്ടു.

## Article Content

**പേരാമ്പ്ര:** കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ശിഹാബ് കന്നാട്ടിക്ക് ജന്മനാട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന ശിഹാബിന് അര്‍ഹമായ അംഗീകാരമാണ് ലഭിച്ചതെന്ന് യോഗം അഭിപ്രായപ്പെട്ടു.

മുസ്ലിം ലീഗ് ജില്ലാ കൗണ്‍സില്‍ അംഗം പാളയാട്ട് ബഷീര്‍ ഉദ്ഘാടനം ചെയ്തു. സ്വീകരണ യോഗത്തില്‍ കന്നാട്ടി ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ് മൊയ്തു മൂശാരികണ്ടി അധ്യക്ഷത വഹിച്ചു.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍, കെ.സി ഇസ്മായില്‍, മുഹമ്മദലി കന്നാട്ടി, മൊയ്തു വാഴയില്‍, ടി.പി സാജിദ്, അസീസ് കുന്നുമ്മല്‍, ഷഫീക് ആയടത്തില്‍, പി.സി ശാമില്‍, വി സാറ, നസീമ പാളയാട്ട്, എന്‍.കെ ഹൈറുന്നിസ എന്നിവര്‍ സംസാരിച്ചു. പി.സി സുബൈര്‍ സ്വാഗതവും ജി.കെ നിസാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388704/shihab-kannatty-honored-by-kannatty-branch-muslim-league)