---
title: "കോട്ടൂരില്‍ 10 അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി"
english_title: "10 Foot Python Captured In Kottoor Peruvachery Nadu Vannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388709/python-captured-kottoor-naduvannur"
published_at: "2026-10-25T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ade2947dbffc_python-captured-kottoor-naduvannur.jpg"
keywords: ["Naduvannur News", "Peruvannamuzhi News", "Python News", "Kerala News"]
---

# കോട്ടൂരില്‍ 10 അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി

> **Lead Summary:** **നടുവണ്ണൂര്‍: **കോട്ടൂര്‍ പെരുവച്ചേരിയില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി. പെരുവച്ചേരി നടുവത്ത് ബാലകൃഷ്ണന്‍ നായരുടെ വീട്ടുപറമ്പില്‍ നിന്ന് 10 അടി നീളവും 25 കിലോ ഭാരവുമുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത്.

## Article Content

**നടുവണ്ണൂര്‍: **കോട്ടൂര്‍ പെരുവച്ചേരിയില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി. പെരുവച്ചേരി നടുവത്ത് ബാലകൃഷ്ണന്‍ നായരുടെ വീട്ടുപറമ്പില്‍ നിന്ന് 10 അടി നീളവും 25 കിലോ ഭാരവുമുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത്.

വീട്ടുകാര്‍ പറമ്പില്‍ പണിയെടുക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പില്‍ വിവരമറിയിക്കുകയും പാമ്പുപിടുത്ത വിദഗ്ധനായ സുനില്‍കുമാര്‍ നടുവണ്ണൂരിലെത്തി പാമ്പിനെ പിടികൂടുകയും ചെയ്തു. പിന്നീട് പിടികൂടിയ പാമ്പിനെ പെരുവണ്ണാമൂഴിയിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388709/python-captured-kottoor-naduvannur)