---
title: "വെള്ളിയൂര്‍ സ്വദേശിയായ അധ്യാപകന്‍ ഗോവയില്‍ കുഴഞ്ഞുവീണ് മരിച്ചു"
english_title: "Velliyur Native Teacher Collapsed and Died in Goa"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388777/velliyur-native-teacher-died-in-goa"
published_at: "2026-10-26T11:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adeea79e5ddb_devar.JPG"
keywords: ["Velliyur News", "Kasaragod News", "Obituary News", "Goa News"]
---

# വെള്ളിയൂര്‍ സ്വദേശിയായ അധ്യാപകന്‍ ഗോവയില്‍ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** വെള്ളിയൂര്‍: വെള്ളിയൂര്‍ സ്വദേശിയായ അധ്യാപകന്‍ ഗോവയില്‍ കുഴഞ്ഞുവീണ് മരിച്ചു. വെള്ളിയൂര്‍ പ്രിന്‍സസ് കോളെജ് ഹിന്ദി അധ്യാപകന്‍ മരത്തേന ബബീഷ് ആണ് മരിച്ചത്.

## Article Content

വെള്ളിയൂര്‍: വെള്ളിയൂര്‍ സ്വദേശിയായ അധ്യാപകന്‍ ഗോവയില്‍ കുഴഞ്ഞുവീണ് മരിച്ചു. വെള്ളിയൂര്‍ പ്രിന്‍സസ് കോളെജ് ഹിന്ദി അധ്യാപകന്‍ മരത്തേന ബബീഷ് ആണ് മരിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഗോവയിലേക്ക് പഠനയാത്ര പോയി മടങ്ങവെ ഇന്നലെ രാത്രിയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മികച്ച അധ്യാപകന്‍ എന്ന നിലയിലും സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളിലും ബബീഷ് സജീവ സാന്നിധ്യമായിരുന്നു. ബബീഷ് അവിവാഹിതനാണ്.

മൃതദേഹം നടപടികള്‍ക്ക് ശേഷം രാത്രിയോടെ വീട്ടില്‍ എത്തിക്കുമെന്നാണ് വിവരം. പിതാവ് പരേതനായ ബാലകൃഷ്ണന്‍ (എല്‍ഐസി ഏജന്റ്). മാതാവ് ഗിരിജ. സഹോദരി ബബിത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388777/velliyur-native-teacher-died-in-goa)