---
title: ": കെഎസ്എസ്പിഎ കൂത്താളി മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു"
english_title: "KSSPA Koothali Mandalam Conference Office Bearers Elected"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388796/ksspa-koothali-mandalam-sammelanam-new-office-bearers"
published_at: "2026-10-26T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf01c53d8e2_LAILA_1.JPG"
keywords: ["KSSPA Koothali", "Koothali Mandalam Sammelanam", "KSSPA Office Bearers"]
---

# : കെഎസ്എസ്പിഎ കൂത്താളി മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** **കൂത്താളി: **കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍ അസോസിയേഷന്‍ (കെ.എസ്.എസ്.പി.എ) കൂത്താളി മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു.കൂത്താളി എയുപി സ്‌കൂളില്‍ വെച്ച് നടന്ന സമ്മേളനം കെഎസ്എസ്പി.എ സെക്രട്ടറിയേറ്റ് അംഗം കെ.സി ഗോപാലന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കൂത്താളി: **കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍ അസോസിയേഷന്‍ (കെ.എസ്.എസ്.പി.എ) കൂത്താളി മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു.കൂത്താളി എയുപി സ്‌കൂളില്‍ വെച്ച് നടന്ന സമ്മേളനം കെഎസ്എസ്പി.എ സെക്രട്ടറിയേറ്റ് അംഗം കെ.സി ഗോപാലന്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് കെ.എം സുരേന്ദ്രന്റെ അധ്യക്ഷത വഹിച്ചു.പ കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ മുഖ്യാതിഥിയായി.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജന്‍ കെ പുതിയേടത്ത്, കൂത്താളി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.ടി സത്യന്‍, മോഹന്‍ദാസ് ഓണിയില്‍, രവീന്ദ്രന്‍ കേളോത്ത്, ശ്യാമള ബാലകൃഷ്ണന്‍, വി.കെ രമേശന്‍, മഹിമ രാഘവന്‍ നായര്‍, ഇ.എം പത്മിനി, രാജന്‍ കുന്നത്ത്, എ.കെ ചന്ദ്രന്‍, വി ശാന്ത തുടങ്ങിയവര്‍ സംസാരിച്ചു.

ബാബു മമ്പാട്ടില്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ടി.പി പുഷ്പലത നന്ദിയും പറഞ്ഞു. തുടര്‍ന്ന് സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് എന്‍.പി രാഘവന്‍, വൈസ് പ്രസിഡന്റുമാരായി എം.രാജീവന്‍, ടി.പി പുഷ്പലത, സെക്രട്ടറിയായി മുരളി നന്ദനം, ജോയിന്റ് സെക്രട്ടറിയായി എ. അബ്ദുറഹിമാന്‍, ട്രഷറര്‍ സി.പി ഷാജി എന്നിവരെ പുതിയ ഭാരവാഹികളായി തെരെഞ്ഞെടുത്തു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388796/ksspa-koothali-mandalam-sammelanam-new-office-bearers)