---
title: "വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ സമ്മേളനം; പ്രചാരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു"
english_title: "Vyapari Vyavasayi Samithi Kozhikode District Conference Poster Released Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388822/vyapari-vyavasayi-samithi-kozhikode-district-conference-poster-perambra"
published_at: "2026-10-26T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf1e123a203_devar.JPG"
keywords: ["Vyapari Vyavasayi Samithi", "Business News"]
---

# വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ സമ്മേളനം; പ്രചാരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര:** കേരള വ്യാപാരി വ്യവസായ സമിതി കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു. നവംബര്‍ 21, 22 തീയതികളില്‍ പേരാമ്പ്രയിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്.

## Article Content

**പേരാമ്പ്ര:** കേരള വ്യാപാരി വ്യവസായ സമിതി കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു. നവംബര്‍ 21, 22 തീയതികളില്‍ പേരാമ്പ്രയിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്.

പേരാമ്പ്രയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ.കെ. ഹനീഫ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

വ്യാപാര മേഖലയിലെ പ്രമുഖ നേതാക്കള്‍, സ്വാഗതസംഘം ഭാരവാഹികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഏരിയ സെക്രട്ടറി ബി.എം. മുഹമ്മദ്, പ്രസിഡന്റ് സത്യന്‍ സ്‌നേഹ, രാജധാനി ഗഫൂര്‍, രാമചന്ദ്രന്‍ ഗുഡ് വില്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388822/vyapari-vyavasayi-samithi-kozhikode-district-conference-poster-perambra)