---
title: "പേരാമ്പ്രയില്‍ സൗജന്യ തിമിര ശസ്ത്രക്രിയ നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Free Cataract Eye Checkup Camp Perambra Lions Club Cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388948/free-eye-camp-perambra-lions-club-cheruvannur"
published_at: "2026-10-27T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae043459e105_free-eye-camp-perambra-lions-club-cheruvannur.jpg"
keywords: ["Eye Camp", "Lions Club", "Free Medical Camp"]
---

# പേരാമ്പ്രയില്‍ സൗജന്യ തിമിര ശസ്ത്രക്രിയ നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റേയും കോഴിക്കോട് ഡോ. ചന്ദ്രകാന്ത് നേത്രാലയ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചെറുവണ്ണൂര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ സൗജന്യ തിമിര ശസ്ത്രക്രിയാ നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര: പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റേയും കോഴിക്കോട് ഡോ. ചന്ദ്രകാന്ത് നേത്രാലയ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചെറുവണ്ണൂര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ സൗജന്യ തിമിര ശസ്ത്രക്രിയാ നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് വി കണാരന്‍ അധ്യക്ഷത വഹിച്ചു.

ഡോ. ചന്ദ്രകാന്ത്, ഡോ. ശ്രീജ വിശ്വനാഥ്, വാര്‍ഡ് അംഗങ്ങളായ ഇ.പി. സജീവന്‍, നിഷ മലയില്‍, എം.എം അശോകന്‍, പ്രേമന്‍, സദാനന്ദന്‍ കോറോത്ത് എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ പങ്കെടുത്ത 217 ആളുകളില്‍ നിന്ന് സൗജന്യ ശസ്ത്രക്രിയ വേണ്ട 14 ആളുകളെ കണ്ടെത്തി.

ക്യാമ്പില്‍ സൗജന്യ കണ്ണട വിതരണവും രോഗികള്‍ക്ക് മരുന്ന് വിതരണവും നല്‍കി. യോഗത്തില്‍ ലയണ്‍സ് ക്ലബ്ബ് ചാര്‍ട്ടര്‍ പ്രസിഡന്റ് എ.കെ. മുരളീധരന്‍ സ്വാഗതവും ക്ലബ്ബ് സെക്രട്ടറി പി.ഡി. അജിത് കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388948/free-eye-camp-perambra-lions-club-cheruvannur)