---
title: "ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ് - അപേക്ഷ ക്ഷണിച്ചു"
english_title: "Changaroth Grama Panchayat Project Assistant Vacancy Application Invited"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388961/changaroth-panchayat-project-assistant-vacancy"
published_at: "2026-10-27T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae056f590d5b_gandhi-name-scares-central-govt-mk-bhaskaran-meppayur.jpg"
keywords: ["Panchayat Jobs", "Kozhikode Jobs", "Job Vacancy"]
---

# ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ് - അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **ചങ്ങരോത്ത്: **ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്‌സി / എസ്ടി വിഭാഗത്തിന് 3 വര്‍ഷം ഇളവ് അനുവദിക്കുന്നതാണ്.

## Article Content

**ചങ്ങരോത്ത്: **ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്‌സി / എസ്ടി വിഭാഗത്തിന് 3 വര്‍ഷം ഇളവ് അനുവദിക്കുന്നതാണ്.

യോഗ്യത സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ / സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ് / ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് പാസ്സായിരിക്കണം.

അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കുകയും വേണം.

പ്രായം: 2026 ജനുവരി 1 ന് 18 നും 30 നും ഇടയില്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 നവംബര്‍ 3.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388961/changaroth-panchayat-project-assistant-vacancy)