---
title: "മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള മനുഷ്യ ചങ്ങലയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആയഞ്ചേരിയിൽ പ്രകടനം"
english_title: "CPI Human Chain Solidarity Protest Ayancheri Election Commission Gyanesh Kumar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388966/cpi-solidarity-protest-ayancheri-human-chain-delhi-election-commissioner"
published_at: "2026-10-27T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae059035a4ce_devar.JPG"
keywords: ["Ayancheri Protest", "CPI Human Chain Delhi", "Chief Election Commissioner Gyanesh Kumar"]
---

# മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള മനുഷ്യ ചങ്ങലയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആയഞ്ചേരിയിൽ പ്രകടനം

> **Lead Summary:** **ആയഞ്ചേരി: **മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നാളെ ചൊവ്വാഴ്ച സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ആയഞ്ചേരിയില്‍ പ്രകടനവും ഐക്യദാര്‍ഢ്യ യോഗവും സംഘടിപ്പിച്ചു. 

## Article Content

**ആയഞ്ചേരി: **മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നാളെ ചൊവ്വാഴ്ച സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ആയഞ്ചേരിയില്‍ പ്രകടനവും ഐക്യദാര്‍ഢ്യ യോഗവും സംഘടിപ്പിച്ചു. 

ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ടി സുരേഷ് അധ്യക്ഷത വഹിച്ചു. കെ.പി പവിത്രന്‍, അഭിജിത്ത് കോറോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. 

പ്രകടനത്തിന് എന്‍.എം വിമല, സി. രാജീവന്‍, കെ.കെ രാജന്‍, സി. വിജയന്‍, എന്‍.എം രാജീവന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388966/cpi-solidarity-protest-ayancheri-human-chain-delhi-election-commissioner)