---
title: "നടുവണ്ണൂര്‍ വാകയാട് കോട്ട പരദേവതാ ക്ഷേത്രോത്സവത്തിന് കൊടിയേറി"
english_title: "Naduvannoor Wakayad Kotta Paradevata Temple Festival was flagged off"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38897/naduvannoor-wakayad-kotta-paradevata-temple-festival-was-flagged-off"
published_at: "2022-04-23T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62639ed6287ff_VAKA1.jpg"
keywords: []
---

# നടുവണ്ണൂര്‍ വാകയാട് കോട്ട പരദേവതാ ക്ഷേത്രോത്സവത്തിന് കൊടിയേറി

> **Lead Summary:** **നടുവണ്ണൂര്‍** : വാകയാട് കോട്ട ശ്രീ പരദേവതാ ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്രത്തില്‍ തന്ത്രി ബ്രഹ്‌മശ്രീ പന്യം വെള്ളി കേശവന്‍ ഭട്ടതിരിപ്പാടിന്റെയും, സ്ഥാനി രവിവര്‍മ രാജയുടേയും മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറി.

## Article Content

**നടുവണ്ണൂര്‍** : വാകയാട് കോട്ട ശ്രീ പരദേവതാ ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്രത്തില്‍ തന്ത്രി ബ്രഹ്‌മശ്രീ പന്യം വെള്ളി കേശവന്‍ ഭട്ടതിരിപ്പാടിന്റെയും, സ്ഥാനി രവിവര്‍മ രാജയുടേയും മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറി.

മൂന്ന് ദിവസമായി നടക്കുന്ന ഉത്സവത്തിന് വിവിധ പരിപാടികള്‍ നടക്കും. രണ്ടാം ദിവസം ക്ഷേത്ര ചടങ്ങുകള്‍ക്കു പുറമേ വൈകുന്നേരം ആരവം കോഴിക്കോട് അവതരിപ്പിക്കുന്ന ശിങ്കാരിമേളം വിത്ത്ഫ്യൂഷന്‍ ഉണ്ടായിരിക്കും.

രാത്രി സര്‍പ്പബലി. മൂന്നാം ദിവസം ഗജവീരന്മാരുടെയും ക്ഷേത്ര വാദ്യങ്ങളുടെയും അകമ്പടിയോടെ താലപ്പൊലി എഴുന്നള്ളത്ത്, തേങ്ങയേറ് മുതലായ ചടങ്ങുകളോടെ ഉത്സവം ഞായറാഴ്ച സമാപിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38897/naduvannoor-wakayad-kotta-paradevata-temple-festival-was-flagged-off)