---
title: "ചെമ്പനോട വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണം അനിശ്ചിതത്വത്തില്‍ - പ്രതിഷേധവുമായി കേരളാ കോണ്‍ഗ്രസ് (ജേക്കബ്)"
english_title: "Chembanoda Village Office Building Construction Delayed Complaint"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388975/chembanoda-village-office-building-construction-delayed"
published_at: "2026-10-27T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae060a6c5908_chembanoda-village-office-building-construction-delayed.jpg"
keywords: ["Perambra News", "Village Office", "Kerala Congress Jacob"]
---

# ചെമ്പനോട വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണം അനിശ്ചിതത്വത്തില്‍ - പ്രതിഷേധവുമായി കേരളാ കോണ്‍ഗ്രസ് (ജേക്കബ്)

> **Lead Summary:** ചെമ്പനോട: ചെമ്പനോടയിലെ വില്ലേജ് ഓഫീസിനോട് അധികൃതര്‍ക്ക് അവഗണനയെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെമ്പനോട മേഖലാ കമ്മിറ്റി ആരോപിച്ചു.

## Article Content

ചെമ്പനോട: ചെമ്പനോടയിലെ വില്ലേജ് ഓഫീസിനോട് അധികൃതര്‍ക്ക് അവഗണനയെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെമ്പനോട മേഖലാ കമ്മിറ്റി ആരോപിച്ചു.

ജീര്‍ണിച്ച ഓഫീസ് കെട്ടിടം പുതുക്കിപ്പണിയാന്‍ മുന്‍ സര്‍ക്കാരിന്റെ ഭരണ കാലത്ത് 45 ലക്ഷം രൂപ അനുവദിച്ചിരുന്നു. കെട്ടിട നിര്‍മ്മാണത്തിനു മുന്നോടിയായി ഓഫീസ് വാടക കെട്ടിടത്തിലേക്ക് മാറ്റി.

പഴയ കെട്ടിടം പൊളിക്കാനായി മൂന്ന് തവണ ലേലത്തില്‍ വെച്ചെങ്കിലും ആരുമെടുത്തില്ല. നാലാം തവണ നടന്ന ലേലം വിജയിച്ചെന്ന് സൂചനയുണ്ടെങ്കിലും പൊളിക്കല്‍ നടപടി ക്രമങ്ങള്‍ നീണ്ടു പോകുകയാണെന്നും പഴയ കെട്ടിടം കാട് മൂടി കിടക്കുകയാണെന്നും അവര്‍ പറഞ്ഞു.

ചെമ്പനോട വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിച്ച് പൂര്‍ത്തിയാക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെമ്പനോട മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388975/chembanoda-village-office-building-construction-delayed)