---
title: "ICF ബഹ്റൈൻ കമ്മിറ്റിയുടെ സഹകരണത്തോടെ ആവള ഫാമിലി ഹെൽത്ത് സെന്ററിലേക്ക് വാട്ടർ കൂളറും കസേരകളും സമർപ്പിച്ചു"
english_title: "ICF Bahrain Committee Water Cooler Chairs Avala Family Health Center"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388976/icf-bahrain-water-cooler-chairs-avala-fhc"
published_at: "2026-10-27T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae061a1d4c84_devar.JPG"
keywords: ["ICF Bahrain Committee", "SYS Avala", "Avala Family Health Center", "Water Cooler Donation"]
---

# ICF ബഹ്റൈൻ കമ്മിറ്റിയുടെ സഹകരണത്തോടെ ആവള ഫാമിലി ഹെൽത്ത് സെന്ററിലേക്ക് വാട്ടർ കൂളറും കസേരകളും സമർപ്പിച്ചു

> **Lead Summary:** **ആവള: **ഐസിഎഫ് ബഹ്‌റൈന്‍ കമ്മിറ്റിയുടെ സഹകരണത്തോടെ ആവള ഫാമിലി ഹെല്‍ത്ത് സെന്ററിലേക്ക് വാട്ടര്‍ കൂളറും കസേരകളും സമര്‍പ്പിച്ചു. സമസ്ത സെന്റിനറിയുടെ ഭാഗമായി ഐസിഎഫ് ബഹ്‌റൈന്‍ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് എസ്‌വൈഎസ് ആവള യൂണിറ്റിന്റെ നേതൃത്വത്തില്‍ ആവള ഫാമിലി ഹെല്‍ത്ത് സെന്ററിലേക്ക് വാട്ടര്‍ കൂളറും കസേരകളും സമര്‍പ്പിച്ചത്.

## Article Content

**ആവള: **ഐസിഎഫ് ബഹ്‌റൈന്‍ കമ്മിറ്റിയുടെ സഹകരണത്തോടെ ആവള ഫാമിലി ഹെല്‍ത്ത് സെന്ററിലേക്ക് വാട്ടര്‍ കൂളറും കസേരകളും സമര്‍പ്പിച്ചു. സമസ്ത സെന്റിനറിയുടെ ഭാഗമായി ഐസിഎഫ് ബഹ്‌റൈന്‍ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് എസ്‌വൈഎസ് ആവള യൂണിറ്റിന്റെ നേതൃത്വത്തില്‍ ആവള ഫാമിലി ഹെല്‍ത്ത് സെന്ററിലേക്ക് വാട്ടര്‍ കൂളറും കസേരകളും സമര്‍പ്പിച്ചത്.

വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍,കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം മുനീര്‍ എരവത്ത് സമര്‍പ്പണം നിര്‍വഹിച്ചു. ഫാമിലി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജാസ്മിന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ഹകീം മുസ്ലിയാര്‍, വി.വി രാജേഷ്, അസീസ് കൂരാച്ചുണ്ട്, ബിനീഷ് ആവള, കരീം നിസാമി കൈപ്രം, ഇസ്മായില്‍ മണമല്‍, വി.കെ നാരായണന്‍, എച്ച്.ഐ പ്രസാദ്, ജെ.എച്ച്.ഐ മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു. ലത്തീഫ് സഖാഫി സ്വാഗതം പറഞ്ഞ ചടങ്ങിന് സി.കെ അഷ്‌റഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388976/icf-bahrain-water-cooler-chairs-avala-fhc)