---
title: "ദേവിക്ക് ജീവിക്കാന്‍ വേണം നിങ്ങളുടെ സഹായം"
english_title: "Help Needed For Devi Perambra Changaroth Cancer Patient Treatment Help"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388987/help-needed-devi-perambra-changaroth-cancer-patient"
published_at: "2026-10-27T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0725b6da00_help-needed-devi-perambra-changaroth-cancer-patient.jpg"
keywords: ["Perambra News", "Help Request", "Cancer Patient", "Changaroth News"]
---

# ദേവിക്ക് ജീവിക്കാന്‍ വേണം നിങ്ങളുടെ സഹായം

> **Lead Summary:** പേരാമ്പ്ര : ചങ്ങരോത്ത് ചരത്തിപ്പാറ പുല്ലേരികുന്നുമ്മല്‍ ഐഎച്ച്ഡിപി കോളനിയിലെ നിത്യ രോഗിയായ കൂനം പൊയില്‍ ദേവിക്ക് ജീവിക്കാന്‍ വേണം നിങ്ങളുടെ സഹായം. അണ്ഡാശയത്തില്‍ അര്‍ബുദബാധയെ തുടര്‍ന്ന് 52 കാരിയായ ദേവി കഴിഞ്ഞ 20 വര്‍ഷക്കാലമായി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

## Article Content

പേരാമ്പ്ര : ചങ്ങരോത്ത് ചരത്തിപ്പാറ പുല്ലേരികുന്നുമ്മല്‍ ഐഎച്ച്ഡിപി കോളനിയിലെ നിത്യ രോഗിയായ കൂനം പൊയില്‍ ദേവിക്ക് ജീവിക്കാന്‍ വേണം നിങ്ങളുടെ സഹായം. അണ്ഡാശയത്തില്‍ അര്‍ബുദബാധയെ തുടര്‍ന്ന് 52 കാരിയായ ദേവി കഴിഞ്ഞ 20 വര്‍ഷക്കാലമായി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കൂനിന്മേല്‍ കുരുപോലെ ഇപ്പോള്‍ പിത്താശയത്തിലെ കല്ലിനെ തുടര്‍ന്ന് അസഹ്യമായ വയറുവേദനയും അനുഭവിക്കുകയാണ് ഇവര്‍. വേദനക്ക് ശമനമുണ്ടാകണമെങ്കില്‍ ശസ്ത്രക്രിയ അനിവാര്യമാണെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.

വേദനക്ക് നിത്യേനയെന്നോണം കുത്തിവെപ്പ് എടുക്കുകയാണ്. ചികിത്സക്കും മറ്റ് ദൈനംദിന ചെലവുകള്‍ക്കും ഏറെ ബുദ്ധിമുട്ടുകയാണ് ആരോരുമില്ലാതെ ഒറ്റക്ക് കഴിയുന്ന ദേവി. അമ്മയുടെയും സഹോദരിയുടെയും മരണത്തോടെ പഞ്ചായത്ത് നിര്‍മ്മിച്ച് നല്‍കിയ ഒറ്റമുറി വീട്ടില്‍ ഒറ്റക്കാണ് അവിവാഹിതയായ ദേവി കഴിയുന്നത്.

പല വീടുകളിലും വീട്ടുജോലിക്ക് പോയിട്ടായിരുന്നു ഇവര്‍ നിത്യ ചെലവുകള്‍ നടത്തി വന്നിരുന്നത്. ഇപ്പോള്‍ ജോലിക്ക് പോവാന്‍ പറ്റാത്ത നിലയിലാണ്. ഒരു മാസം മരുന്നു വാങ്ങാനും ചികിത്സാ സംബന്ധമായ ചെലവുകള്‍ക്കുമൊക്കെയായി 10,000 ത്തോളം രൂപ ആവശ്യമായി വരുന്നുണ്ട്.

ഉദാരമനസ്‌ക്കരായ വ്യക്തികളുടെ കാരുണ്യം കൊണ്ടാണ് ദേവിയുടെ ഇപ്പോഴത്തെ ചികിത്സാ കാര്യങ്ങള്‍ നടന്നു പോവുന്നത്. അര്‍ബുദ രോഗത്തിന്റെ തുടര്‍ ചികിത്സയും പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയും നടത്തണമെങ്കില്‍ ദേവിക്ക് ഉദാരമതികളുടെ സഹായം അനിവാര്യമാണ്.

നിങ്ങളുടെ സഹായങ്ങള്‍ ദേവിയുടെ പേരില്‍ പന്തിരിക്കര കേരള ഗ്രാമീണ്‍ ബാങ്കില്‍ എടുത്തിട്ടുള്ള 40124101029400 (IFSC Code KLGB0040124) എന്ന അക്കൗണ്ട് നമ്പറിലേക്ക് അയക്കാവുന്നതാണ്. ഫോണ്‍ നമ്പര്‍ 9847542625

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388987/help-needed-devi-perambra-changaroth-cancer-patient)