---
title: "ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ 'അഗ്‌നി സാക്ഷി' പുസ്തക ചര്‍ച്ച നടത്തി"
english_title: "Agnisakshi Book Discussion Keezhariyur Ranthal Theatre Village"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/388996/agnisakshi-book-discussion-keezhariyur-ranthal-theatre"
published_at: "2026-10-27T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae077f5e1171_agnisakshi-book-discussion-keezhariyur-ranthal-theatre.jpg"
keywords: ["Book Discussion", "Agnisakshi", "Ranthal Theatre Village"]
---

# ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ 'അഗ്‌നി സാക്ഷി' പുസ്തക ചര്‍ച്ച നടത്തി

> **Lead Summary:** **കീഴരിയൂര്‍: **റാന്തല്‍ തിയേറ്റര്‍ വില്ലേജിന്റെ നേതൃത്വത്തില്‍ ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അഗ്‌നി സാക്ഷി എന്ന നോവല്‍ ആസ്പദമാക്കി പുസ്തക ചര്‍ച്ച നടത്തി. കീഴരിയൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പുസ്തക ചര്‍ച്ചയില്‍ അനില്‍ ചുക്കോത്ത് പുസ്തകാവതരണം നടത്തി.

## Article Content

**കീഴരിയൂര്‍: **റാന്തല്‍ തിയേറ്റര്‍ വില്ലേജിന്റെ നേതൃത്വത്തില്‍ ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അഗ്‌നി സാക്ഷി എന്ന നോവല്‍ ആസ്പദമാക്കി പുസ്തക ചര്‍ച്ച നടത്തി. കീഴരിയൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പുസ്തക ചര്‍ച്ചയില്‍ അനില്‍ ചുക്കോത്ത് പുസ്തകാവതരണം നടത്തി.

ഡലീഷ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജി.പി പ്രീജിത്ത് മോഡറേറ്റര്‍ ആയി. ബേബി ലാല്‍പുരി സ്വാഗതവും സ്വപ്ന കുമാര്‍ നന്ദിയും പറഞ്ഞു.

നിറഞ്ഞ സദസ്സില്‍ നടന്ന ചടങ്ങില്‍ ഏറ്റവും മികച്ച വായനക്കാരായി തിരഞ്ഞെടുത്ത ഗോവിന്ദന്‍ കേളോത്തിന് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം വേലായുധന്‍ റാന്തല്‍ പുരസ്‌കാരം സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/388996/agnisakshi-book-discussion-keezhariyur-ranthal-theatre)