---
title: "വടകരയില്‍ ജാമ്യത്തിലിറങ്ങിയ പോക്‌സോ കേസ് പ്രതിക്ക് വീട്ടില്‍ കയറി വെട്ട് - ഗുരുതര പരിക്ക്"
english_title: "POCSO Case Accused Attacked In Vadakara Mayyannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389010/pocso-accused-attacked-vadakara-mayyannur"
published_at: "2026-10-27T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0887dbfaf9_pocso-accused-attacked-vadakara-mayyannur.jpg"
keywords: ["Crime News", "POCSO Case", "Mayyannur News"]
---

# വടകരയില്‍ ജാമ്യത്തിലിറങ്ങിയ പോക്‌സോ കേസ് പ്രതിക്ക് വീട്ടില്‍ കയറി വെട്ട് - ഗുരുതര പരിക്ക്

> **Lead Summary:** **വടകര: **വടകരയില്‍ ജാമ്യത്തിലിറങ്ങിയ പോക്‌സോ കേസ് പ്രതിക്ക് വീട്ടിനുള്ളില്‍ വച്ച് വെട്ടേറ്റു. വടകര മയ്യന്നൂര്‍ തട്ടാറത്ത് മീത്തല്‍ നാസറിനാണ് വെട്ടേറ്റത്. പോക്‌സോ കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്.

## Article Content

**വടകര: **വടകരയില്‍ ജാമ്യത്തിലിറങ്ങിയ പോക്‌സോ കേസ് പ്രതിക്ക് വീട്ടിനുള്ളില്‍ വച്ച് വെട്ടേറ്റു. വടകര മയ്യന്നൂര്‍ തട്ടാറത്ത് മീത്തല്‍ നാസറിനാണ് വെട്ടേറ്റത്. പോക്‌സോ കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധുവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. നാസറിന്റെ കഴുത്തിലും കൈകളിലും ഉള്‍പ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്.

ഇയാളെ ഉടന്‍ വടകര ഗവ. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍, പ്രാഥമിക ചികിത്സയ്ക്ക് ശേഷം, വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കടയില്‍ സാധനം വാങ്ങാന്‍ എത്തിയ 10 വയസ്സുകാരിയെ കടയുടമസ്ഥനായ നാസര്‍ പീഡിപ്പിച്ചു എന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389010/pocso-accused-attacked-vadakara-mayyannur)